ആർ.എസ്.എസ് പ്രവർത്തകെൻറ തൂങ്ങിമരണം അന്വേഷിക്കണം –ഡി.വൈ.എഫ്.ഐ
text_fieldsശങ്കരനുണ്ണി
മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ മുത്താലം വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിൽ ആർ.എസ്.എസ് പ്രവർത്തകനായ ഈസ്റ്റ് മലയമ്മ സ്വദേശി പൂലോട്ട് ശങ്കരനുണ്ണിയെ ഗണവേഷത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ മുത്താലം യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആർ.എസ്.എസ് ഭാരവാഹിയും സജീവ പ്രവർത്തകനുമായ വ്യക്തി വീട്ടിൽനിന്ന് സ്കൂളിലേക്ക് വന്ന് ആത്മഹത്യ ചെയ്തത് ദുരൂഹതയുളവാക്കുന്നു. സ്കൂളുമായി ബന്ധപ്പെട്ടതോ ആർ.എസ്.എസുമായി ബന്ധപ്പെട്ടതോ ആയ പ്രശ്നങ്ങളാണ് മരണകാരണമെന്ന് തോന്നിപ്പിക്കുന്ന സംഭവം അതിഗൗരവത്തോടെ അന്വേഷിക്കേണ്ടതാണന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ദീപു പ്രേംനാഥ്, മേഖല ട്രഷറർ മനോജ് മുത്താലം, സി.പി. ശിൽപ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

