ആർ.എസ്.എസ് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു -പോപുലര്‍ ഫ്രണ്ട്
text_fieldsകോഴിക്കോട്: ആർ.എസ്.എസും പോഷകസംഘടനകളും സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനായി വ്യാപകമായി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ നിര്‍മിക്കുകയും വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിക്കുകയുമാണ്.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം മൂന്ന് ആർ.എസ്.എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ഗൗരവതരമായ അന്വേഷണം പൊലീസ് നടത്തിയിട്ടില്ല. ഈ ആയുധശേഖരണത്തിനെതിരെ കണ്ണടക്കുകയാണ്. കുറ്റവാളികളെ നിയമത്തിെൻറ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

