ആർ.ആർ.ടി വളൻറിയറെ ആക്രമിച്ചു; പ്രവാസിക്കെതിരെ കേെസടുത്തു
text_fieldsമർദനത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഹമീദ്
തൂണേരി: ഗ്രാമപഞ്ചായത്ത് 11ാം വാർഡ് ആർ.ആർ.ടി വളൻറിയറെ മർദിച്ചതായി പരാതി. പുറമേരിയിൽനിന്ന് രോഗിക്കാവശ്യമായ മരുന്നുമായി വരുകയായിരുന്ന പീടിക കുനിയിൽ അബ്ദുൽ ഹമീദിനെ (45) ഒരു പ്രകോപനവുമില്ലാതെ ഞായറാഴ്ച വൈകീട്ട് കോടഞ്ചേരി പോസ്റ്റ് ഓഫിസ് പരിസരത്ത് മർദിച്ചെന്നാണ് പരാതി.
വടികൊണ്ട് അടിച്ചുവീഴ്ത്തി തലക്കും കഴുത്തിനും മർദിക്കുകയായിരുന്നു. മുൻവശത്തെ ഏതാനും പല്ലുകൾ ഇളകിയ നിലയിലാണ്. സാരമായി പരിക്കേറ്റ അബ്ദുൽ ഹമീദിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് ഓഫിസ് പരിസരത്തെ പ്രവാസിക്കെതിരെ നാദാപുരം പൊലീസ് കേെസടുത്തു.