Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക വനിതാ ദിനം ആചരിച്ച് റൊട്ടറക്റ്റ് ക്ലബും കേരള പൊലീസ് അസോസിയേഷനും

text_fields
bookmark_border
Rotaract Club, Kerala Police Association, Womens Day 2025
cancel

കോഴിക്കോട്: റൊട്ടറക്റ്റ് ക്ലബ്‌ കാലിക്കറ്റ്‌ ഈസ്റ്റും കേരള പൊലീസ് അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റിയും സംയുക്തമായി ലോക വനിതാ ദിനം ആചരിച്ചു. വനിത പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടി ഗൈനക്കോളജിസ്റ്റ് ഡോ. പി.എൻ. അജിത ഉദ്ഘാടനം ചെയ്യുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

കോഴിക്കോട്ടെ വനിത പൊലീസ്‌കാർക്കുള്ള മെൻസ്‌ട്രൽ കപ്പ്‌ റൊട്ടറക്റ്റ് ക്ലബ്‌ പ്രസിഡന്‍റ് ഷെറീൻ താരിഖ്, വനിത പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീസിത സി.എസിന് കൈമാറി. വനിതാ ദിനത്തിൽ ലഭിച്ച സമ്മാനത്തിൽ ഏറ്റവും ഉപകാരപ്രദമാണിതെന്ന് ശ്രീസിത സി.എസ് പറഞ്ഞു.


'ചെറിയ കപ്പും, ഇമ്മിണി ബല്ല്യ മാറ്റോം' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മെൻസ്‌ട്രൽ കപ്പും ബോധവൽക്കരണവും നടത്തിയത്. സിനിമ നടിയും ദേശീയ പുരസ്കാര ജേതാവുമായ സുരഭി ലക്ഷ്മിയാണ് പദ്ധതിയുടെ അംബാസഡർ.

ചടങ്ങിൽ ക്ലബ്‌ ഭാരവാഹികൾ ആന്‍റണി വർഗീസ്, ജാസ്സിം അറക്കൽ, അൻഷാദ്, സിദ്ധാർഥ്, കൃഷ്ണകുമാർ എന്നിവരും സംബന്ധിച്ചു. പൊലീസ് അസോസിയേഷൻ ഭാരവാഹികളായ ഡിജിഷ സ്വാഗതവും ഷമാന നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rotaract Club and Kerala Police Association jointly celebrated International Women's Day
Next Story