മണ്ണിടിച്ചിലിനെതിരെ പുത്തൻകുളത്തിൽ കയർ ഭൂവസ്ത്രം
text_fieldsകടലുണ്ടി: തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച കുളത്തിന് കയർ ഭൂവസ്ത്രത്തിന്റെ കവചം. മണ്ണൂർ ഹോമിയോ ആശുപത്രിക്കു സമീപം തൊഴിലുറപ്പ് തൊഴിലാളികൾ നിർമിച്ച കുളത്തിന്റെ അരികിലും പടവുകളിലുമാണ് മണ്ണിടിച്ചിൽ തടയാനുള്ള ഈ സംരക്ഷണ ക്രമീകരണം.
ചെലവ് കുറവും കൂടുതൽ ആകർഷണീയവുമാണ് പ്രവൃത്തി. കയർ ഭൂവസ്ത്രത്തിന്റെ വിടവുകളിൽ പച്ചപ്പിന് രാമച്ചവും മറ്റും നടാനും സൗകര്യമുണ്ട്.
മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിൽ ചെറുക്കാൻ കയർ ഭൂവസ്ത്രം സഹായകമാണെന്ന ശാസ്ത്രീയ നിർണയം പലയിടത്തും വിജയിച്ചത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അധികൃതർ 1.25 ലക്ഷം രൂപ ചെലവിൽ ഇത് നടപ്പാക്കിയത്.
സമീപ പ്രദേശത്ത് ജലവിതാനം ഉയർത്തുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എ.പി. കൃഷ്ണന്റെ പറമ്പിലാണ് കുളം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.