അക്ഷരങ്ങൾക്കൊപ്പം റോബോട്ടുകളും; വിസ്മയമായി റോബോട്ടിക്സ് ശിൽപശാല
text_fieldsകോഴിക്കോട്: അക്ഷരങ്ങളും സാഹിത്യചർച്ചകളും മാത്രമല്ല ആധുനിക സാങ്കേതികവിദ്യയുടെ കാഴ്ചകളും ഇനി ലിറ്ററച്ചർ ഫെസ്റ്റിവലിന്റെ ഭാഗം. കേരള ലിറ്ററച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്) സഹകരണത്തോടെ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച റോബോട്ടിക്സ് പരിശീലന പരിപാടി വേറിട്ട അനുഭവമായി. എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജിൽ വെച്ചായിരുന്നു 'റോബോട്ടിക്സ്, മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' എന്നിവയെ ആസ്പദമാക്കി പരിശീലന കളരി സംഘടിപ്പിച്ചത്.
വിദ്യാർഥികളിൽ ലോജിക്കൽ തിങ്കിങ് (യുക്തിചിന്ത) വളർത്തുന്നതിനായി 'പിക്ടോ ബ്ലോക്സ്' (PictoBlox) സോഫ്റ്റ്‌വെയറിലായിരുന്നു പ്രധാന പരിശീലനം. ക്വാർക്കി (Quarky), 3D പെൻ തുടങ്ങിയ അത്യാധുനിക ടൂളുകൾ കുട്ടികൾക്ക് കൗതുകത്തോടൊപ്പം പുതിയ അറിവുകളും പകർന്നു. പുസ്തകങ്ങൾക്കപ്പുറം ഭാവിയിലെ സാങ്കേതിക വിദ്യകളെ അടുത്തറിയാൻ സാധിച്ച ആവേശത്തിലായിരുന്നു വിദ്യാർഥികൾ.
എ.ഡബ്ല്യു.എച്ച് പ്രിൻസിപ്പൽ ഡോ. സബീന കെ.വി. പരിപാടി ഉദ്ഘാടനം ചെയ്തു. റഹ്മാനിയ സ്കൂൾ പ്രിൻസിപ്പൽ സുബൈദ എ. അധ്യക്ഷത വഹിച്ചു. ഡോ. ഷാഹിർ, മുഹമ്മദ് ഷമീം പി.കെ., ഡോ. സിദ്ധീഖ് പി.ടി., ഷബീർ കെ.കെ., ജാസ്മിൻ എം. എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

