ബീച്ച് ആശുപത്രിയുടെ ഗേറ്റ് തകർത്ത് മോഷണശ്രമം
text_fieldsബീച്ച് ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന്റെ ഗേറ്റ് തകർത്ത നിലയിൽ
കോഴിക്കോട്: ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ വീണ്ടും കവർച്ചാശ്രമം. വ്യാഴാഴ്ച രാത്രി ആശുപത്രിയുടെ തെക്ക് ഭാഗത്തുള്ള ഗേറ്റിന്റെ പൂട്ട് തകർത്ത് ആശുപത്രിവളപ്പിൽ കയറി മോഷ്ടാക്കൾ ഓക്സിജൻ പ്ലാന്റിന്റെ ഗേറ്റ് ചവിട്ടി തകർക്കുകയുംചെയ്തു. എന്നാൽ ഓക്സിജൻ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഇവിടെ ഭക്ഷണാവശിഷ്ടങ്ങൾ തള്ളുകയുംചെയ്തിട്ടുണ്ട്.
പ്ലാന്റിൽനിന്ന് ലോഹങ്ങൾ മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. നേരത്തേയും ആശുപത്രിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ട്. ആശുപത്രി വളപ്പിൽ ആവശ്യത്തിന് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാത്തതിനാൽ ഇത്തരം കേസുകളിൽ പ്രതികളെ പിടികൂടാനും സാധിക്കുന്നില്ല.
ഈയിടെ മെഡിസിൻ വിഭാഗത്തിലെ എ.സി മോഷണം പോയിരുന്നു. ഇത്തരത്തിൽ മോഷണങ്ങൾ ആവർത്തിക്കപ്പെടുമ്പോഴെല്ലാം കാമറകൾ സ്ഥാപിക്കാൻ പൊലീസ് അവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെ ആശുപത്രി അധികൃതർ അതിന് തയാറായിട്ടില്ല. സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

