Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയില്‍ജീവനക്കാരുടെ ക്വാർട്ടേഴ്സില്‍ കവർച്ചശ്രമം; ഷട്ടർ കണ്ണൻ പിടിയിൽ
text_fieldsbookmark_border
കണ്ണന്
കോഴിക്കോട്: കവർച്ചശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശി വരിക്കോളി കോളനിയിലെ കണ്ണന് എന്ന ഷട്ടര്‍ കണ്ണനെയാണ് (42) കസബ പൊലീസ് പിടികൂടിയത്. പുതിയറയിലെ ജയില്‍ജീവനക്കാരുടെ ക്വാർട്ടേഴ്സില്‍ മോഷണത്തിന് ശ്രമിക്കവെയാണ് കണ്ണന് പിടിയിലായത്. സ്ഥിരമായി കടകളുടെ ഷട്ടര്പൊളിച്ച് കണ്ണൻ മോഷണം നടത്തുന്നതിനാലാണ് ഷട്ടര്‍ കണ്ണന് എന്നറിയപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നഗരത്തിലുൾപ്പെടെ നിരവധി കേസുകളില്‍ ഇയാൾ പ്രതിയാണ്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

