'കോവിഡ് പരോളിൽ' ഇറങ്ങി; വാഹന മോഷണത്തിന് അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഹാബിൽ, ഷാഹിദ്
കോഴിക്കോട്: 'കോവിഡ് പരോളിൽ' ജയിലിൽനിന്ന് ഇറങ്ങിയ ആളുൾപ്പെടുന്ന വാഹനമോഷണ സംഘത്തെ ടൗൺ പൊലീസ് അറസ്റ്റുചെയ്തു. ചോമ്പാല മുക്കാളി സ്വദേശി അൻസില മഹലിൽ ഷാഹിദ് (28), പരപ്പിൽ സ്വദേശി കെ.എ. ഹൗസിൽ ഹാബിൽ (21), പതിനാറുവയസ്സുകാരനായ ഒരാൾ എന്നിവരാണ് പിടിയിലായത്. ഹിമായത്ത് സ്കൂളിനടുത്തുനിന്ന് മോഷണം പോയ ബൈക്കിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനടുത്തുനിന്ന് ബൈക്ക് മോഷ്ടിച്ചതും വടകര കണ്ണൂക്കര പൂജ സൂപ്പര്‍ സ്റ്റോറിെൻറ ഷട്ടര്‍ പൊളിച്ച് 43,000 രൂപയുടെ സിഗരറ്റ് കവർന്നതും ഇവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ടു ബൈക്കുകളും ബൈക്കില്‍നിന്ന് എടുത്തുപേക്ഷിച്ച പാലിയേറ്റീവ് കെയറിെൻറ രശീത് ബുക്കുകളും മറ്റും ഇവരില്‍നിന്ന് കണ്ടെത്തി. ഷാഹിദ് കളവു കേസിലും പൊലീസിനെ ആക്രമിച്ച കേസിലും അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രൽ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.
കോവിഡ് കാലത്തെ പ്രത്യേക പരോളിൽ പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റിലായത്. മോഷണം നടത്തിയ ശേഷം ബാലുശ്ശേരിയിലെ ചിക്കൻ സ്റ്റാളിൽ ജോലിക്ക് കയറിയിരുന്നു. ടൗണ്‍ സി.െഎ എ. ഉമേഷിന് കിട്ടിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ എസ്.െഎ കെ.ടി. ബിജിത്ത്, എസ്.െഎ എ. അനില്‍ കുമാര്‍, എ.എസ്.െഎ സുനില്‍കുമാര്‍, സജേഷ്കുമാര്‍, അനൂജ് എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

