Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാ​ത്ര​ക്കാ​ർ​ക്ക്...

യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി റോ​ഡി​ന്റെ പാ​ർ​ശ്വ​ഭി​ത്തി​

text_fields
bookmark_border
യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി റോ​ഡി​ന്റെ പാ​ർ​ശ്വ​ഭി​ത്തി​
cancel

എ​ളേ​റ്റി​ൽ: റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന പ​ര​പ്പ​ൻ പൊ​യി​ൽ - പു​ന്ന​ശ്ശേ​രി റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി റോ​ഡി​ന്റെ പാ​ർ​ശ്വ​ഭി​ത്തി​ക​ൾ.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മ്മി​ച്ച കെ​ട്ടു​ക​ൾ ബ​ല​ക്ഷ​യ​ത്താ​ൽ പു​റ​ത്തേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​ന്നി​ക്കോ​ട്ടൂ​ർ കു​ണ്ട​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ട് നാ​ലു മീ​റ്റ​റി​ൽ അ​ധി​കം ഉ​യ​രം ഉ​ള്ള​താ​ണ്.

ക​ലു​ങ്ക് പ​ണി​യു​ടെ ഭാ​ഗ​മാ​യി പ​കു​തി റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ട്ട​പ്പോ​ൾ കെ​ട്ട് പു​റ​ത്തേ​ക്ക് ത​ള്ളാ​ൻ കാ​ര​ണ​മാ​യി. ഈ ​കെ​ട്ട് പൂ​ർ​ണ​മാ​യും മാ​റ്റേ​ണ്ട​തു​ണ്ട്.​കു​ണ്ടു​ങ്ങ​ര​പ്പാ​റ​യി​ൽ പ​ള്ളി​യു​ടെ എ​തി​ർ​വ​ശ​ത്തു​ള്ള ക​രി​ങ്ക​ൽ​കെ​ട്ട് ഏ​റെ​ക്കാ​ല​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കാ​തി​രി​ക്കാ​ൻ കു​റ്റി സ്ഥാ​പി​ച്ച് അ​ട​യാ​ളം വെ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ മ​ഴ​ക്കാ​ല​ത്തു ഇ​ടി​ഞ്ഞ കെ​ട്ടി​ന് നാ​ളി​തു​വ​രെ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ല.​ശ​ക്ത​മാ​യ മ​ഴ​യെ​ത്തി​യാ​ൽ റോ​ഡി​ന്റെ പാ​ർ​ശ്വ​ഭി​ത്തി ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. കെ​ട്ടി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​ള​കി​മാ​റി​യി​ട്ടു​ണ്ട്.

​ക​രി​ങ്ക​ൽ​ക്കെ​ട്ട് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു വീ​ണാ​ൽ റോ​ഡി​ന്റെ വ​ലി​യൊ​രു ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴാ​നും ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യി ത​ട​യ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്.​നി​ത്യേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും യാ​ത്ര ചെ​യ്യു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. കാ​ട് മൂ​ടി​കി​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഈ ​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ടു​ത്ത അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്.

വ​ലി​യൊ​രു അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ നി​ല​വി​ലു​ള്ള കെ​ട്ടു​ക​ൾ മാ​റ്റി​ക്കെ​ട്ടാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​രി​ങ്ക​ൽ​ക്കെ​ട്ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​സ്ഥാ​പി​ക്കാ​നും, റോ​ഡി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​നും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatwallroad sideKozhikode
News Summary - Road side wall poses a threat to travelers
Next Story