നാട്ടുകാരുടെ വഴിമുടക്കി റോഡ് നിർമാണ കമ്പനി
text_fieldsതാമരശ്ശേരി: ദേശീയ പാതയോരത്ത് അലക്ഷ്യമായി റോഡ് നിർമാണ വസ്തുക്കൾ തള്ളിയത് കാരണം സ്വകാര്യ ഭൂമിയിലേക്കും വീടുകളിലേക്കുമുള്ള വഴി മുടങ്ങിയതായി ആക്ഷേപം. താമരശ്ശേരിക്കടുത്ത് താഴെ പരപ്പൻപൊയിലിൽ നിരവധി പേരുടെ കൃഷിയിടങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയാണ് മറ്റു സ്ഥലങ്ങളിൽ ബാക്കി വന്ന കല്ലുകളും മെറ്റലുകളും കൊണ്ടുവന്ന് തള്ളിയത്. ഇതു കാരണം ഈ ഭൂമിയിൽ കെട്ടിടനിർമാണ പ്രവർത്തനവും കൃഷിയിറക്കലും തടസ്സപ്പെട്ടതായി കാണിച്ച് ദേശീയപാത അധികൃതർക്കും മറ്റും നിരവധി തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് സ്ഥലം ഉടമകൾ പരാതിപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് റോഡ് നിർമാണ കരാറുകാരായ നാഥ് കൺസ്ട്രക്ഷൻ കമ്പനിയാണ് ലോഡ് കണക്കിന് കല്ലുകളും മെറ്റലുകളും ഇവിടെ കൂട്ടിയിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.