റവന്യൂ ജില്ല കലോത്സവം; സിറ്റി ഉപജില്ല മുന്നേറ്റം തുടരുന്നു
text_fieldsഎസ്.ഡി. ബദ്രീനാഥ്
ഹൈസ്കൂൾ
വിഭാഗം ആൺകുട്ടികളുടെ കഥകളി
(പേരാമ്പ്ര
ഹൈസ്കൂൾ)
റവന്യൂ ജില്ല കലോത്സവത്തിന്റെ കലാപ്രകടനങ്ങളുടെ മൃദുല മിഴികളടയാൻ ഒരു ദിനം മാത്രം ബാക്കിനിൽക്കേ കോഴിക്കോട് സിറ്റി ഉപജില്ല മുന്നേറ്റം തുടരുന്നു. ഒപ്പനയും, കോൽക്കളിയും കുച്ചിപ്പുടിയും നാടകവും കഥകളിയും ചാക്യാർ കൂത്തു അരങ്ങുതകർത്ത മൂന്നാംനാൾ അവസാനിക്കുമ്പോൾ 794 പോയന്റുമായാണ് സിറ്റി ഉപ ജില്ല മുന്നിട്ടു നിൽക്കുന്നത്.
744 പോയന്റുമായി ചേവായൂരും 728 വീതം പോയന്റുകളുമായി ബാലുശ്ശേരി, തോടന്നൂർ ഉപജില്ലകളും പിന്നിലുണ്ട്. സ്കൂൾ മികവിൽ 308 പോയന്റുമായി ചേവായൂർ സിൽവർ ഹിൽസ് സ്കൂളാണ് ഒന്നാം സ്ഥാനത്ത്. 277 പോയന്റുമായി മേമുണ്ട എച്ച്.എസ്.എസും 197പോയന്റുമായി ചക്കാലക്കൽ എച്ച് .എസും 189 പോയന്റുമായി പേരാമ്പ്ര എച്ച്.എച്ച്.എസും പിന്നിലുണ്ട്.
ഒപ്പന പണിയൊപ്പിച്ചു
വൈകിത്തുടങ്ങിയ ഒപ്പന മത്സരാർഥികൾക്ക് പണിയൊപ്പിച്ചു. മണിക്കൂറുകളോളം കാത്തിരുന്ന മത്സരാര്‍ഥികളിൽ പലരും വേദിക്ക് സമീപം കുഴഞ്ഞു വീണു. രാവിലെ ഒമ്പതിന് ആരംഭിക്കേണ്ട മത്സരം 12 മണിക്കാണ് ആരംഭിച്ചത്.
ഒപ്പന ഹയർസെക്കൻഡറി വിഭാഗം മേന്മുണ്ട ഹയർ സെക്കൻഡറി സ്കൂൾ ടീം
ആകെ 32 ടീമുകള്‍ പങ്കെടുത്തതിനാല്‍ അവസാനത്തെ ഒപ്പന സ്റ്റേജിലെത്തിയത് വൈകീട്ട് ആറിന്. ഭക്ഷണമില്ലാതെ മേക്കപ്പിലും ചൂടിലും കാത്തുനില്‍ക്കേണ്ടി വന്നതോടെ വിദ്യാർഥിനികള്‍ക്ക് തലചുറ്റല്‍ അനുഭവപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

