Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറവന്യൂ വകുപ്പിന്റെ...

റവന്യൂ വകുപ്പിന്റെ 100ദിന കർമപദ്ധതി: ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും

text_fields
bookmark_border
റവന്യൂ വകുപ്പിന്റെ 100ദിന കർമപദ്ധതി: ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും
cancel

കോഴിക്കോട്: റവന്യൂ വകുപ്പ് സേവനങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഭൂമി തരംമാറ്റ, പട്ടയ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ പ്രത്യേക കർമപദ്ധതിക്ക് തുടക്കമിട്ടതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. വകുപ്പിന്റെ പ്രവർത്തനങ്ങൾ, 100 ദിന കർമ പരിപാടി, ഡിജിറ്റൽ റീസർവേ, വികസന പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയവയുടെ പുരോഗതി വിലയിരുത്താൻ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തിയ ശേഷം വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് രണ്ടര ലക്ഷത്തോളം ഭൂമി തരംമാറ്റ അപേക്ഷകൾ പെൻഡിങ്ങിലുണ്ട്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 35,000ത്തിലധികം അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. 100 ദിന കർമപരിപാടിയിലൂടെ കുറഞ്ഞത് 25,000 അപേക്ഷകളെങ്കിലും പൂർണമായി തീർപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ജില്ലയിൽ നിശ്ചയിച്ച ക്വാട്ടയേക്കാൾ കൂടുതൽ പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ സന്നദ്ധത അറിയിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.

അഞ്ച് സെന്റ് മുതൽ 15 സെന്റ് വരെയുള്ള സാധാരണക്കാരുടെ അപേക്ഷകളിൽ ഉദാര സമീപനം സ്വീകരിക്കും. പ്രത്യേകിച്ച്, വീട് നിർമിക്കുന്നവർക്ക് ഭൂമി തരംമാറ്റം അത്യന്താപേക്ഷിതമായതിനാൽ ഈ വിഭാഗത്തിന് പ്രത്യേക മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടയ വിതരണത്തിന്റെ കാര്യത്തിൽ തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെയും തടസ്സങ്ങൾ ഒഴിവാക്കി വേഗത്തിൽ നടപടി പൂർത്തിയാക്കും. മലയോര മേഖലകൾ, ആദിവാസി മേഖലകൾ, പട്ടികജാതി മേഖലകൾ എന്നിവിടങ്ങളിൽ 10 മുതൽ 15 സെന്റ് വരെ ഭൂമിയുള്ള അർഹരായവർക്ക് പട്ടയം നൽകുന്നതിന് പ്രത്യേക പ്രാധാന്യം നൽകും.

പട്ടയം വഴി ലഭിച്ച ഭൂമി കൈമാറ്റം ചെയ്യാനുള്ള പഴയ കാലപരിധിയിലെ നിബന്ധനകൾ ലളിതമാക്കുന്നതും ഉപാധിരഹിത പട്ടയം നൽകുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്. ഭൂമി ലഭിച്ച വ്യക്തിക്ക് അതിന്റെ പൂർണമായ അവകാശവും വിനിയോഗ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന നിയമപരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. കൂടാതെ, വിവിധ താലൂക്കുകളിൽ ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രാദേശിക ഭൂപ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്ത് പരിഹരിക്കും. ഭരണപരമായ തടസ്സങ്ങൾ ഒഴിവാക്കി സാധാരണക്കാരായ ജനങ്ങൾക്ക് ഭൂമിയിൽ പൂർണഅവകാശം ലഭ്യമാക്കും-മന്ത്രി പറഞ്ഞു.

വി​​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രു​മാ​യി മ​ന്ത്രി​യു​ടെ ഓ​ൺ​ലൈ​ൻ ച​ർ​ച്ച

കോ​ഴി​ക്കോ​ട്: ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ശേ​ഷം ജി​ല്ല​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രു​മാ​യി മ​ന്ത്രി ഓ​ൺ​ലൈ​നാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ സ​ർ​ക്കാ​റി​ന്റെ മു​ഖ​മാ​യി നി​ൽ​ക്കു​ന്ന​ത് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളാ​ണെ​ന്നും ആ ​ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. യോ​ഗ​ങ്ങ​ളി​ൽ ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ എ​ച്ച്. ദി​നേ​ശ​ൻ, ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, സ​ർ​വേ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജെ.​ഒ. അ​രു​ൺ, എ.​ഡി.​എം ഷ​റീ​ന, സ​ബ് ക​ല​ക്‌​ട​ർ എ​സ്. ഗൗ​തം രാ​ജ്, മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ഡോ. ​പി.​കെ. ജ​യ​ശ്രീ, ഡെ​പ്യൂ​ട്ടി ക​ല​ക്‌​ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionrevenue departmentAction Plantitle deedsland conversion
News Summary - Revenue Department's 100-day action plan: Land reclassification and land title distribution will be expedited
Next Story