മാധ്യമത്തിൽ നിന്ന് വിരമിച്ചു
text_fieldsഎ.വി. രമേശ് മേനോൻ, ടി.കെ. അബ്ദുല്ല, എസ്. മുഹമ്മദ്
നിസാർ
കോഴിക്കോട്: ദീർഘകാലത്തെ സേവനത്തിനു ശേഷം സീനിയർ പ്രിൻറർ എ.വി. രമേശ് മേനോൻ, സീനിയർ ഡ്രൈവർ ടി.കെ. അബ്ദുല്ല, സീനിയർ മാർക്കറ്റിങ് എക്സിക്യുട്ടീവ് എസ്. മുഹമ്മദ് നിസാർ എന്നിവർ മാധ്യമത്തിൽനിന്ന് വിരമിച്ചു. 1987ൽ മാധ്യമത്തിൽ ചേർന്ന രമേശ് മേനോൻ വിവിധ യൂനിറ്റുകളിലായി 34 വർഷത്തെ സേവനത്തിനു ശേഷം തിരുവനന്തപുരം യൂനിറ്റിൽനിന്നാണ് വിരമിച്ചത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ്. ഭാര്യ: ഗിരിജ മക്കൾ: ജോതിഷ, ഗ്രീഷ്മ. 1994ൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ചേർന്ന അബ്ദുല്ല കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയാണ്. വിവിധ യൂനിറ്റുകളിലായി 27 വർഷം സേവനമനുഷ്ഠിച്ചു. ഭാര്യ: ബുഷ്റ (അധ്യാപിക, റഹ്മാനിയ സ്കൂൾ) മക്കൾ: ബാസില ഹനാൻ, ബഹീജ ഭാനു, ഡോ. സനൂജ, അഷ്ഫാഖ്.
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ നിസാർ 2000ലാണ് മാധ്യമത്തിൽ ചേർന്നത്. കണ്ണൂർ, ബംഗളൂരു യൂനിറ്റുകളിലായി മാർക്കറ്റിങ് വിഭാഗത്തിൽ 20 വർഷം പ്രവർത്തിച്ചു.
ഭാര്യ: ഫാത്തിബി മക്കൾ: മുഹമ്മദ് നിതാഷ്, മുഹമ്മദ് നിഹാദ്, മുഹമ്മദ് നാദിഷ്.

