യാത്രയയപ്പ് നൽകി
text_fields‘മാധ‍്യമ’ത്തിൽനിന്ന് വിരമിച്ച മലപ്പുറം യൂനിറ്റിലെ സർക്കുലേഷൻ ഹെഡ് ക്ലർക്ക് പി.പി. അബൂബക്കർ സിദ്ദീഖിന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മെമന്‍റോ നൽകുന്നു
കോഴിക്കോട്: ‘മാധ‍്യമ’ത്തിൽനിന്ന് വിരമിച്ച കോഴിക്കോട് മെയിൻ ഡെസ്ക് ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ, മലപ്പുറം യൂനിറ്റിലെ സർക്കുലേഷൻ ഹെഡ് ക്ലർക്ക് പി.പി. അബൂബക്കർ സിദ്ദീഖ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ‘മാധ‍്യമം’ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ആമുഖ പ്രഭാഷണം നടത്തി. സി.ഇ.ഒ പി.എം. സാലിഹ് അധ‍്യക്ഷത വഹിച്ചു. ഹുസൈനും സിദ്ദീഖിനും ഒ. അബ്ദുറഹ്മാൻ മെമന്‍റോ സമ്മാനിച്ചു.
മാനേജ്മെന്‍റിന്‍റെ ഉപഹാരം കെ.എ. ഹുസൈന് എഡിറ്റർ വി.എം. ഇബ്രാഹീമും അബൂബക്കർ സിദ്ദീഖിന് ജനറൽ മാനേജർ എം.കെ.എം. ജാഫറും സമ്മാനിച്ചു. ഡെപ്യൂട്ടി എഡിറ്റർ ബി.കെ. ഫസൽ, ന്യൂസ് എഡിറ്റർ ബി.എസ്. നിസാമുദ്ദീൻ, സീനിയർ ഐ.ടി മാനേജർ പി. ജാഫർ, മാർക്കറ്റിങ് മാനേജർ സി. തബ്ഷീർ എന്നിവർ സംസാരിച്ചു. സീനിയർ മാനേജർ എച്ച്.ആർ ആൻഡ് അഡ്മിൻ കെ.എം. ആസിഫ് സ്വാഗതവും അഡ്മിൻ മാനേജർ എം.എ. നൗഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

