Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറവിരോഗം മൂലം വഴിതെറ്റി അലഞ്ഞ റിട്ട. അധ്യാപകനെ കണ്ടെത്തി

text_fields
bookmark_border
മറവിരോഗം മൂലം വഴിതെറ്റി അലഞ്ഞ റിട്ട. അധ്യാപകനെ കണ്ടെത്തി
cancel

കോടഞ്ചേരി: മറവിരോഗം മൂലം വഴിതെറ്റി അലഞ്ഞ കൂടത്തായി സ്വദേശി റിട്ട. അധ്യാപകനെ എരഞ്ഞിമാവിൽ നിന്ന്​ കണ്ടെത്തി.

ബുധനാഴ്ച വൈകീട്ട്​ ആറിന്​ കോടഞ്ചേരി- കൂടത്തായി റോഡില്‍ വിന്നേഴ്‌സിലുള്ള വീട്ടില്‍നിന്ന് സ്‌കൂട്ടറില്‍ പുറത്തേക്കിറങ്ങിയ റിട്ട. അധ്യാപകന്‍ വളരെ വൈകിയും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിക്കുകയായിരുന്നു.

നേരിയ രീതിയിലുള്ള ഒര്‍മക്കുറവ് ഉണ്ടെന്നല്ലാതെ കാര്യമായ അസുഖമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. വിവരം അറിഞ്ഞ് മൈക്കാവിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പലവഴിയിൽ അന്വേഷണം നടത്തി. ഈരൂട് വഴി കോടഞ്ചേരി ഭാഗത്തു കൂടി കടന്നു പോയതായി മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് മുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

​ മുക്കം-അരീക്കോട് സംസ്ഥാന പാതയില്‍ വാലില്ലാപ്പുഴക്കടുത്ത് എരഞ്ഞിമാവില്‍​ വെച്ച്​ അവശനിലയിൽ കണ്ടെത്തിയ യുവാക്കൾ ഇദ്ദേഹത്തെ ജീപ്പില്‍ മൈക്കാവില്‍ എത്തിക്കുകയായിരുന്നു.

എന്നാൽ, വീട് എവിടെയാണെന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഈ സമയം അധ്യാപകനെ അന്വേഷിച്ചിറങ്ങിയവരുടെ ശ്രദ്ധയിൽപെടുകയും ഇവര്‍ ചേര്‍ന്ന് അദ്ദേഹത്തെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story