Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​ വ്യാപനം...

കോവിഡ്​ വ്യാപനം രൂക്ഷം; കോഴിക്കോട്​ കോർപറേഷനിൽ കർശന നിയന്ത്രണം

text_fields
bookmark_border
കോവിഡ്​ വ്യാപനം രൂക്ഷം; കോഴിക്കോട്​ കോർപറേഷനിൽ കർശന നിയന്ത്രണം
cancel

കോഴിക്കോട്​:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോഴിേക്കാട് കോർപറേഷൻ പരിധിയിൽ ലോക്ഡൗൺ ഇളവുകകൾ വെട്ടിച്ചുരുക്കി നിയന്ത്രണം കർശനമാക്കി ജില്ല കലക്ടർ ഉത്തരവിറക്കി. പൊതുപരിപാടിയിൽ അഞ്ചുപേരിൽ കൂടാൻ പാടില്ല. 14 ദിവസത്തേക്കാണ്​ നിയന്ത്രണം.

വിവാഹ ചടങ്ങുകൾക്ക്​ 50 പേർക്ക്​ മാത്രമേ പ​ങ്കെടുക്കാനാകു. മരണാനന്തര ചടങ്ങുകൾക്ക്​ 20 പേർക്കാകും അനുമതി. പ​െങ്കടുക്കുന്നവരുെട വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. കണ്ടെയിൻമെൻറ് സോൺ പരിധിയിൽ നിന്ന് പുറത്തുപോവുന്നത് കർശനമായി തടയും.

ആരാധനാലയങ്ങളിൽ 50 പേർക്ക്​ മാത്രമാകും പ്രവേശനം. ജിം, ഫുട്​ബാൾ ടർഫ്​, സ്വിമ്മിങ്​ പൂൾ, ഓഡിറ്റോറിയം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ തുറക്കാൻ പാടില്ല.

മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, തുറമുഖങ്ങൾ എന്നിവ നിയന്ത്രിത മേഖലകളാക്കി. ആറടി സാമൂഹിക അകലം കർശനമാക്കി. ആളുകൾ കുടുതൽ എത്തുന്ന ഇടങ്ങളിൽ മുതിർന്ന പൊലീസ് ഒാഫിസർമാരും ക്യുക്ക് ​െറസ്പോൺസ് ടീമും ഉണ്ടാവും. കോവിഡ് പ്രോേട്ടാകോൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19kozhikode News
Next Story