കാലിക്കറ്റില്‍ ഗവേഷണോത്സവത്തിന് തുടക്കം
text_fieldsകാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണോത്സവം വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം: ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ പങ്കിടുന്നതിനും ഗവേഷണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേദിയൊരുക്കുന്ന ഗവേഷണോത്സവത്തിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കിടേശ്വരലു മുഖ്യാതിഥിയായി.
സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ അധ്യക്ഷനായി. ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. പി.എ. ബേബി ഷാരി, ഗവേഷണ വിദ്യാർഥി സി.എച്ച്. അമൽ എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ പിഎച്ച്.ഡി, പി.എഡ്.എഫ് പഠിതാക്കളാണ് സര്‍വകലാശാല ഗവേഷണ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

