മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് കിടന്നയാളെ രക്ഷപ്പെടുത്തി
text_fieldsകെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റയാളെ ഫയർ ഫോഴ്സ് രക്ഷിക്കുന്നു
കോഴിക്കോട്: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മൂന്നാം നിലയിൽ ഉറങ്ങാൻ കിടന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റയാളെ ഫയർഫോഴ്സ് രക്ഷിച്ചു. കോവൂർ ജങ്ഷനിലെ കെട്ടിടത്തിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കണ്ണൂർ സ്വദേശിയായ ഷാനവാസിനെയാണ് (45) രക്ഷിച്ചത്. ഒറ്റക്ക് ഉറങ്ങാൻ കിടന്ന ഇദ്ദേഹം രാത്രി അബദ്ധത്തിൽ രണ്ടാം നിലയിലേക്ക് തെന്നി വീഴുകയായിരുന്നു. വീണ ഉടൻ ബോധവും നഷ്ടപ്പെട്ടു. രാവിലെ ബോധം വന്നപ്പോൾ ഗുരുതര പരിക്കേറ്റ് എഴുന്നേൽക്കാനാവില്ലെന്ന് മനസ്സിലായി. തുടർന്ന് തൊട്ടടുത്ത് കിടന്ന തെൻറ മൊബൈൽ ഫോണിൽ ഫയർ ഫോഴ്സിലേക്ക് വിളിക്കുകയായിരുന്നു. കെട്ടിടം കണ്ടു പിടിച്ച് വെള്ളിമാട്കുന്ന് ഫയർഫോഴ്സ് രക്ഷപ്പെടുത്തി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിമാട്കുന്ന് ഫയർസേ്റ്റഷൻ അസി. സ്റ്റേഷൻ ഓഫിസർ ഒ.കെ. അശോകൻ, കെ.സി. സുജിത് കുമാർ, കെ.എം. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ എ.പി. രന്തിദേവൻ, പി. മധു, മനോജ് മുണ്ടേക്കാട്ട്, എം. നിഖിൽ, കെ. അനൂപ് കുമാർ, പി.ബാലകൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

