പരിചരണം ലഭിക്കാത്ത 13 മൃഗങ്ങളെക്കൂടി രക്ഷിച്ചു; പെറ്റ് ഷോപ്പ് ഉടമക്കെതിരെ കേസ്
text_fieldsകോഴിക്കോട്: വളർത്തു മൃഗങ്ങളുടെ കടയിൽ ആരോഗ്യകരമല്ലാത്ത സാഹചര്യത്തിൽ കണ്ടെത്തിയ 10 മൃഗങ്ങളെ കൂടി ബുധനാഴ്ച പൊലീസും മൃഗസ്േനഹികളുടെ സംഘടനയും ചേർന്ന് കസ്റ്റഡിയിലെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നിലുള്ള പെറ്റ് സെൻററിൽ നിന്നാണ് മൃഗങ്ങളെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച മൂന്ന് നായ്ക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ മൊത്തം 13 മൃഗങ്ങളെ കസ്റ്റഡിയിലെടുത്തതായി പീപ്പിൾസ് ഫോർ ആനിമൽസ് (പി.എഫ്.എ) പ്രസിഡൻറ് പി. ഷൈമ അറിയിച്ചു.
കടയുടമ പുതിയറ സ്വദേശി സജീവനെതിരെ കസബ പൊലീസ് കേസെടുത്തു. വൃത്തിഹീനമായും ആവശ്യത്തിന് ഭക്ഷണം നൽകാതെയും രോഗമുള്ള രീതിയിലും കണ്ടെത്തിയ അഞ്ച് പൂച്ചകൾ, അഞ്ച് നായ്കൾ എന്നിവയെയാണ് ബുധനാഴ്ച സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. ഇവയെ ജില്ല മൃഗാശുപത്രിയിലെ പരിശോധനക്കു ശേഷം പി.എഫ്.എയുടെ നിയന്ത്രണത്തിലുള്ള വിവിധ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ നഗരത്തിലെ മുഴുവൻ പെറ്റ് ഷോപ്പുകളിലും പരിശോധന നടത്താനാണ് തീരുമാനം.
ലോക്ഡൗണിൽ പൂട്ടിയിട്ട പല കടകളിലും ജീവികൾക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്നാണ് പരാതി. ചൊവ്വാഴ്ച രാവിലെ കോട്ടപ്പറമ്പ് ആശുപത്രിയിൽ രക്തം നൽകാനെത്തിയ യുവാക്കൾ കൂടിെൻറ കമ്പിയിൽ മുഖം തട്ടി മുറിഞ്ഞ നായെയക്കണ്ട് ചോദ്യം ചെയ്തിരുന്നു. പിന്നീട് കടയുടമ മൃഗങ്ങളെ ചികിത്സക്കയക്കാൻ വിടാതെ ഷോപ്പടച്ച് പോയതിനാൽ ഇവർ സംഘടനയെ വിവരമറിയിക്കുകയായിരുന്നു.
സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽടി ടു ആനിമൽസ് (എസ്.പി.സി.എ) ഒാഫിസർ അജിതിെൻറ നിർദേശ പ്രകാരമാണ് നടപടി. പി.എഫ്.എ, പെറ്റ് ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംഘടന പ്രവർത്തകരെത്തിയാണ് മൃഗാശുപത്രിക്ക് മാറ്റിയത്.
മൃഗങ്ങൾ ആരോഗ്യനില വീണ്ടെുത്തു
ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത നായ്ക്കൾ ആരോഗ്യനില വീണ്ടെടുത്തതായി ജില്ല വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററനറി ഓഫിസർ ഇൻ ചാർജ് ഡോ.കെ.കെ.ബേബി അറിയിച്ചു. കുഴഞ്ഞു കിടന്ന മൃഗങ്ങൾ ഭക്ഷണവും മരുന്നും മറ്റും കിട്ടിയതോടെ വളരെ ഉന്മേഷത്തിലായെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

