അധ്യാപകരെ നിയമിക്കുന്നു
text_fieldsകോഴിക്കോട്: എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് വിഷയത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം മാർച്ച് 31ന് ഉച്ചക്ക് 12ന് സ്കൂളിൽ നടക്കും.
പയമ്പ്ര: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി, എച്ച്. എസ്.എ ഇംഗ്ലീഷ്, എച്ച്.എസ്.എ നാചുറൽ സയൻസ്, എച്ച്.എസ്.എ അറബിക് എച്ച്.എസ്.എ സംസ്കൃതം ഒഴിവുകളുണ്ട്. ഇന്റർവ്യൂ മേയ് 30 ചൊവ്വാഴ്ച രാവിലെ 10 മുതൽ സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9645922189.
കോഴിക്കോട്: വെള്ളയിൽ ഗവ. ഫിഷറീസ് യു.പി സ്കൂളിൽ എൽ.പി.എസ്.ടി നിയമന അഭിമുഖം മേയ് 31ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കോഴിക്കോട്: കൊളത്തറ കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി, എച്ച്.ടി.വി ഒഴിവിലേക്കുള്ള അഭിമുഖം മേയ് 30ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും.
മാവൂർ: ചെറൂപ്പ മണക്കാട് ഗവ. യു.പി സ്കൂളിൽ യു.പി.എസ്.ടി ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം മേയ് 30ന് രാവിലെ 10.30ന് നടക്കും. യോഗ്യത സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

