Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻ വ്യാപാരിയുടെ...

റേഷൻ വ്യാപാരിയുടെ ആത്മഹത്യ:നാളെ ജില്ലയിലെ റേഷൻ കടകൾ അടച്ചിടും

text_fields
bookmark_border
ration
cancel
camera_alt

Representational Image

പാ​ലേ​രി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ പാ​ലേ​രി റേ​ഷ​ൻ ക​ട ഉ​ട​മ ക​ന്നാ​ട്ടി മാ​ണി​ക്കാം​ക​ണ്ടി ക​രു​ണാ​ക​ര​ൻ റേ​ഷ​ൻ ക​ട​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കാ​ര​ണം താ​ലൂ​ക്ക് പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​നം മൂ​ല​മാ​ണെ​ന്നാ​രോ​പി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ൽ ക​ട​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ക്കും.

സ്​​റ്റോ​ക്കി​ൽ കു​റ​വു​ണ്ടെ​ന്നാ​രോ​പി​ച്ച് ക​രു​ണാ​ക​ര​‍െൻറ റേ​ഷ​ൻ ക​ട​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. സ്​​റ്റോ​ക്കി​ലെ കു​റ​വി​ന് കാ​ര​ണം സ​പ്ലൈ ഓ​ഫി​സി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ളു​ടെ തൂ​ക്ക​ത്തി​ലു​ള്ള കു​റ​വാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ക​രു​ണാ​ക​ര​െൻറ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക​ട​ക​ൾ അ​ട​ക്കാ​നും കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​നു മു​ന്നി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി, സെ​ക്ര​ട്ട​റി പി. ​പ​വി​ത്ര​ൻ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​ഷ്​​റ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
TAGS:Ration shops district closed tomorrow 
News Summary - Ration shops in the district will be closed tomorrow
Next Story