വന്യജീവി ആക്രമണം ചെറുക്കാൻ ദ്രുതകർമ സേന ഉടൻ
text_fieldsതിരുവമ്പാടിയിൽ കർഷക സംഘടന യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ സംസാരിക്കുന്നു
തിരുവമ്പാടി: വന്യജീവി ആക്രമണം ചെറുക്കുന്നതിന് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകാൻ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പദ്ധതി ഒരുങ്ങുന്നു. ലിന്റോ ജോസഫ് എം.എൽ എയുടെ അധ്യക്ഷതയിൽ തിരുവമ്പാടിയിൽ ചേർന്ന കർഷക സംഘടനകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി ദ്രുതകർമ സേന രൂപവത്കരിക്കും.
നിലവിൽ എം.എൽ.എ ഫണ്ട്, വിവിധ വകുപ്പ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് തിരുവമ്പാടി മണ്ഡലത്തിലെ 56.5 കിലോമീറ്റർ വനാർതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ടെന്ന് എം.എൽ. എ അറിയിച്ചു. കൂടുതൽ പ്രദേശങ്ങളെ ഫെൻസിങ്ങിനായി ഉൾപ്പെടുത്തും. ഫെൻസിങ്ങിനൊപ്പം ജൈവ വേലികളും സ്ഥാപിക്കും.
ആനക്കാംപൊയിൽ കേന്ദ്രീകരിച്ച് ഫോറസ്റ്റ് ആർ.ആർ.ടി സംഘത്തെ നിയോഗിക്കും. ആർ.ആർ.ടി വാഹനം അനുവദിക്കും. നഷ്ടപരിഹാര തുക സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കും. തോക്ക് ലൈസൻസുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

