Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെരുന്നാൾ...

പെരുന്നാൾ തിരക്കിലലിഞ്ഞ്

text_fields
bookmark_border
പെരുന്നാൾ തിരക്കിലലിഞ്ഞ്
cancel
camera_alt

പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച മി​ഠാ​യി​തെ​രു​വി​ലു​ണ്ടാ​യ തി​ര​ക്ക്

കോ​ഴി​ക്കോ​ട്: പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന തി​ര​ക്കി​ൽ കോഴിക്കോട്​ നഗ​ര​മ​ലി​ഞ്ഞു. പൊ​തു അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ​ത​ന്നെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്കാ​യി​രു​ന്നു.

മി​ഠാ​യി തെ​രു​വി​ലും കോ​ർ​ട്ട് റോ​ഡി​ലും മൊ​യ്തീ​ൻ പ​ള്ളി റോ​ഡി​ലു​മെ​ല്ലാം പെ​രു​ന്നാ​ൾ തു​ണി​ത്ത​ര​ങ്ങ​ൾ തേ​ടി​യി​റ​ങ്ങി​യ​വ​രെ കൊ​ണ്ടു​നി​റ​ഞ്ഞു.

ക​ന​ത്ത ചൂ​ടും ഓ​ൺ ലൈ​ൻ ക​ച്ച​വ​ട​വും തി​രി​ച്ച​ടി​യാ​യെ​ങ്കി​ലും പെ​രു​ന്നാ​ളി​നോ​ട​ടു​പ്പി​ച്ച് മോ​ശ​മ​ല്ലാ​ത്ത ക​ച്ച​വ​ട​മു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ലെ വി​വി​ധ മാ​ളു​ക​ളി​ലും രാ​വി​ലെ മു​ത​ൽ തി​ര​ക്ക് ആ​രം​ഭി​ച്ചി​രു​ന്നു. പെ​രു​ന്നാ​ളി​ന്റെ പ്ര​ത്യേ​ക​ത​യാ​യ ചെ​രു​പ്പ് ക​ച്ച​വ​ട​ത്തി​നും ഓ​ൺ​ലൈ​ൻ വ്യാ​പാ​രം തി​രി​ച്ച​ടി​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. എ​ങ്കി​ലും പെ​രു​ന്നാ​ൾ ത​ലേ​ന്ന​ത്തെ ക​ച്ച​വ​ട​ത്തി​ന് കു​റ​വൊ​ന്നു​മി​ല്ല.

സ​ക്കാ​ത്ത് വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ലി​യ​ങ്ങാ​ടി​യ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലും ന​ല്ല തി​ര​ക്കാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoppingramdan2023smstreet
News Summary - ramdan2023
Next Story