Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പദ്ധതികളുമായി രാമനാട്ടുകര നഗരസഭ

text_fields
bookmark_border
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പദ്ധതികളുമായി രാമനാട്ടുകര നഗരസഭ
cancel

രാ​മ​നാ​ട്ടു​ക​ര: ന​ഗ​ര​സ​ഭ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ർ ര​ണ്ടു​മു​ത​ൽ 2023 ജ​നു​വ​രി 30 വ​രെ വി​വി​ധ കാ​മ്പ​യി​ൻ ന​ട​ത്തും. രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളോ​ടെ നാ​ലു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തു​ട​ക്കം കു​റി​ക്കും.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഫാ​റൂ​ഖ് കോ​ള​ജ് രാ​ജാ ഗേ​റ്റ് മു​ത​ൽ രാ​മ​നാ​ട്ടു​ക​ര സു​ര​ഭി ജ​ങ്ഷ​ൻ വ​രെ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കും. ഈ ​കൂ​ട്ട​യോ​ട്ട​ത്തി​ൽ ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, കു​ടും​ബ​ശ്രീ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ, യു​വ​ജ​ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ, വി​വി​ധ റ​സി​ഡ​ൻ​സ്, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ സം​ഘ​ട​ന​ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ, മ​ത​സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ, വി​വി​ധ യൂ​ത്ത് ക്ല​ബു​ക​ൾ, എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് ന​ട​ത്തു​ന്ന കൂ​ട്ട​യോ​ട്ടം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് ഫാ​റൂ​ഖ് കോ​ള​ജ് രാ​ജാ ഗേ​റ്റി​ൽ​നി​ന്നും ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് രാ​മ​നാ​ട്ടു​ക​ര സു​ര​ഭി ജ​ങ്ഷ​നി​ൽ വെ​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യോ​ടെ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു​മ​ണി​ക്ക് ഫാ​റൂ​ഖ് കോ​ള​ജ് ശ്രീ​ദേ​വി ധ​ർ​മ​മ​ന്ദി​ര​ത്തി​ൽ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ബു​ഷ്റ റ​ഫീ​ഖ് നി​ർ​വ​ഹി​ക്കും.

ഒ​ക്ടോ​ബ​ർ പ​ത്തി​നു​ള്ളി​ൽ ത​ന്നെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ൽ.​പി. മു​ത​ൽ കോ​ള​ജ് ത​ലം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ധ്യ​ക്ഷ​രാ​യി ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​രും. ഈ ​ക​മ്മി​റ്റി​ക​ളോ​ടൊ​പ്പം ത​ന്നെ ബ​ഹു​ജ​ന കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​നം ഒ​ക്ടോ​ബ​ർ 10ന് ​ആ​രം​ഭി​ക്കും.

ഒ​ക്ടോ​ബ​ർ 10ന് ​ന​ട​ക്കു​ന്ന ബ​ഹു​ജ​ന കാ​മ്പ​യി​നി​ൽ എ​ക്സൈ​സ് നാ​ർ​ക്കോ​ട്ടി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും. ഇ​തോ​ടൊ​പ്പം ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി സ​ഭ​ക​ൾ, ജ​ന​സ​ഭ​ക​ൾ, യു​വ​ജ​ന സ​ഭ​ക​ൾ, ജ​ന​കീ​യ കാ​മ്പ​യി​നു​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും.

ല​ഹ​രി​വി​രു​ദ്ധ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലും പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​ത്തി​ലെ ആ​യി​ര​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്റ്റി​ക്ക​റു​ക​ൾ പ​തി​ക്കും.

മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന ആ​ളു​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി​ത്ത​രു​ന്ന​വ​ർ​ക്ക് അ​വാ​ർ​ഡ് ന​ൽ​കാ​നും ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ പി​റ​കി​ലും ല​ഹ​രി വി​രു​ദ്ധ ബാ​ന​റു​ക​ൾ പ​തി​ക്കു​വാ​നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും വ്യാ​പാ​ര സ​മി​തി​ക​ളും ചേ​ർ​ന്ന് പൊ​തു​ഇ​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും ചു​മ​രെ​ഴു​ത്തു​ക​ളും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

കു​ടും​ബ​ശ്രീ​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, മ​ഹി​ള സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വീ​ടു​ക​ൾ​തോ​റും ക​യ​റി​യി​റ​ങ്ങി​യു​ള്ള ഹൗ​സ് ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ക്കാ​നും 50 വീ​ടു​ക​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള ജ​ന​സ​ഭ​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​തി​ന്റെ ദു​രു​പ​യോ​ഗം കാ​ണി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യി​ട്ടു​ള്ള മൊ​ബൈ​ൽ ഹോ​ഡി​ങ്സ്, രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഹ​രി​ക്കെ​തി​രെ​യു​ള്ള വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പോ​സ്റ്റ​ർ ര​ച​ന മ​ത്സ​രം, ഉ​പ​ന്യാ​സ ര​ച​ന മ​ത്സ​രം, മൊ​ബൈ​ൽ വി​ഡി​യോ മ​ത്സ​രം തു​ട​ങ്ങി ഒ​ട്ടേ​റെ മ​ത്സ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. വി​ദ്യാ​ർ​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കാ​മ്പ​സ് ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പു​ക​ൾ, കൗ​ൺ​സ​ലി​ങ് സെ​ന്റ​റു​ക​ൾ, ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്റ​റു​ക​ൾ എ​ന്നി​വ ന​ഗ​ര​സ​ഭ​യി​ൽ ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബു​ഷ്റ റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsmunicipality
News Summary - Ramanatukara Municipality with plans against drug
Next Story