Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമനാട്ടുകര നഗരസഭയിൽ...

രാമനാട്ടുകര നഗരസഭയിൽ വിവാദം പുകയുന്നു

text_fields
bookmark_border
രാമനാട്ടുകര നഗരസഭയിൽ വിവാദം പുകയുന്നു
cancel
camera_alt

അ​ഴി​മ​തി ആ​രോ​പി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ണ്ടും ന​ഗ​ര​സ​ഭ​യി​ലേ​ക്ക് തി​രു​കി​ക്ക​യ​റ്റാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ലെ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ളും യു.​ഡി.​എ​ഫ് നേ​താ​ക്ക​ളും പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്നു

രാ​മ​നാ​ട്ടു​ക​ര: ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് അ​സ​സ്മെ​ന്റ് ര​ജി​സ്റ്റ​റി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ നി​ല​വി​ലെ യു.​ഡി.​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ​സ്​​പെ​ൻ​ഡ് ചെ​യ്തി​രു​ന്ന​താ​യും സ​ർ​ക്കാ​റി​ന്റെ​യും ഇ​ട​തു​പ​ക്ഷ യൂ​നി​യ​ന്റെ​യും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് എ​ൽ.​ഡി.​എ​ഫ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ണ്ടും ഇ​വി​ടെ​ത​ന്നെ നി​യ​മി​ച്ച​താ​യും യു.​ഡി.​എ​ഫ് ആ​രോ​പി​ച്ചു.

നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ ഒ​ഴി​വി​ല്ല. എ​ന്നി​ട്ടും ഓ​ഫി​സി​ൽ ജോ​യി​ൻ ചെ​യ്തി​ട്ട് ര​ണ്ടു മാ​സം​പോ​ലു​മാ​വാ​ത്ത ഇ​ട​തു യൂ​നി​യ​നി​ൽ​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ മ​റ്റൊ​രി​ട​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റി​യാ​ണ് വി​വാ​ദ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​വി​ടെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള നീ​ക്ക​മെ​ന്നും യു.​ഡി.​എ​ഫ് ആ​രോ​പി​ച്ചു.

ഇ​തി​നെ​തി​രെ കൗ​ൺ​സി​ല​ർ​മാ​രും നേ​താ​ക്ക​ളും ന​ഗ​ര​സ​ഭ ഓ​ഫി​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​ന​വും ന​ൽ​കി. ചെ​യ​ർ​പേ​ഴ്സ​ൻ ബു​ഷ്റ റ​ഫീ​ഖ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​സി. രാ​ജ​ൻ, പാ​ച്ചീ​രി സൈ​ത​ല​വി, കെ.​ടി. റ​സാ​ഖ്, ഫൈ​സ​ൽ പ​ള്ളി​മേ​ത്ത​ൽ, കെ.​കെ. മു​ഹ​മ്മ​ദ് കോ​യ, കെ. ​ശി​വ​രാ​മ​ൻ, ടി.​പി. ശ​ശീ​ധ​ര​ൻ, എം.​പി. അ​യ്യ​പ്പ​ൻ എ​ന്നി​വ​രും മ​റ്റു കൗ​ൺ​സി​ല​ർ​മാ​രും നി​വേ​ദ​ക​സം​ഘ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramanatukara Municipality
News Summary - Ramanatukara Municipality
Next Story