Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാമനാട്ടുകര ബൈപാസ്; അപകടം പതിയിരുങ്ങി പാറമ്മൽ ജങ്ഷൻ

text_fields
bookmark_border
അപകടകാരണം വലിയ ഗർത്തങ്ങൾ
രാമനാട്ടുകര ബൈപാസ്; അപകടം പതിയിരുങ്ങി പാറമ്മൽ ജങ്ഷൻ
cancel
camera_alt

രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സി​ൽ പാ​റ​മ്മ​ൽ ജ​ങ്ഷ​നി​ൽ

രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്തം

രാമനാട്ടുകര: ബൈപാസ് പാറമ്മൽ ജങ്ഷനിൽ രൂപപ്പെട്ട വലിയ ഗർത്തങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരടക്കം അപകടത്തിൽപെടുന്നത് നിത്യസംഭവമാകുന്നു. നാട്ടുകാർ ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും അധികൃതർ കുഴികൾ നികത്തുന്നില്ലെന്ന പരാതിയുണ്ട്. ഗർത്തത്തിൽ ചാടുന്ന ഇരുചക്രവാഹനങ്ങൾ മുന്നോട്ടെടുക്കാൻ കഴിയാതെ മറിയുകയാണ്.

തിരക്കേറിയ ബൈപാസിൽ ഭാഗ്യംകൊണ്ടാണ് പല യാത്രക്കാരും രക്ഷപ്പെടുന്നത്. രാമനാട്ടുകര ബൈപാസ് ജങ്ഷനിലും മേൽപാലം അവസാനിക്കുന്നിടത്തും നിരവധി ഗർത്തങ്ങൾ രൂപംകൊണ്ടിട്ടുണ്ട്. ടാറിങ് ഉപയോഗിക്കാതെ ക്വാറിപ്പൊടിയും മെറ്റലും കുഴച്ചാണ് പല കുഴികളും നികത്തുന്നത്. ഇവ മഴ പെയ്തും വലിയ വാഹനങ്ങൾ കയറിയിറങ്ങിയും റോഡിൽ പരക്കുന്നു. അശാസ്ത്രീയമായ രീതിയിലാണ് കുഴി അടക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ramanatukara Bypass-Parammal Junction-accident prone area
Next Story