Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: തിരുപ്പതിയിൽ പോയ...

മഴ: തിരുപ്പതിയിൽ പോയ 45 കോഴിക്കോട്ടുകാർ ആന്ധ്രയിൽ വനത്തിൽ കുടുങ്ങി

text_fields
bookmark_border
thirumala thiruppathi temple
cancel
camera_alt

മഴയെ തുടർന്ന്​ ആ​ന്ധ്ര ചിറ്റൂർ ജില്ലയിലെ പോതുകാനുമ ഗ്രാമത്തിൽ വനത്തിൽ കുടുങ്ങിയ കോഴിക്കോട്​ സ്വദേശികൾ

കോഴിക്കോട്​: തിരുപ്പതിയിൽ നിന്ന്​ തിരിച്ച​ുവരുന്നതിനിടെ കോഴിക്കോട്ട്​ നിന്നുള്ള 45 ഓളം പേർ ആ​ന്ധ്ര ചിറ്റൂർ ജില്ലയിലെ പോതുകാനുമ ഗ്രാമത്തിൽ കുടുങ്ങി. ഇവർ സഞ്ചരിച്ച ബസ്​ പ്രളയം കാരണം വഴിതിരിച്ചുവി​ട്ടെങ്കിലും വനമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്​.

വ്യാഴാഴ്​ച ഉച്ച​ മൂന്ന്​ മണിക്ക്​ ബസിൽ കയറിയ സംഘം രാത്രി പത്ത്​ മണിയായിട്ടും മുന്നോട്ടുപോവാൻ കഴിയാതെ വഴിയിൽ കിടക്കുകയാണെന്ന്​ യാത്രാസംഘത്തിലുള്ള അഡ്വ. മോഹൻദാസ്​ ഫോണിലൂടെ 'മാധ്യമ'ത്തെ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്​ ആരും എത്തിയിട്ടില്ല. മഴ ശക്​തമായി തുടരുകയാണ്​. എന്താണ്​ സംഭവിക്കുക എന്ന്​ പറയാനാവാത്ത​ത്ര ഭീതിയിലാണ്​ യാത്രക്കാർ. ഇടുങ്ങിയ റോഡിനിരുവശവും കാടായതിനാൽ ഭീതിജനകമാണ്​ അവസ്​ഥയെന്ന്​ അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്​ച രാത്രി 10.10നുള്ള ട്രെയിനിൽ നാട്ടിലേക്ക്​ വരാൻ പുറപ്പെട്ടതായിരുന്നു. തമിഴ്​നാട്​ സർക്കാർ ബസിലാണ്​ ഇവർ സഞ്ചരിക്കുന്നത്​. പൊലീസോ മറ്റ്​ അധികൃതരോ സഹായത്തിനെത്തിയിട്ടില്ലെന്ന്​ മോഹൻ ദാസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainThiruppathi templeAndhra Prades
News Summary - Rain: 45 malayalees stranded in Andhra Pradesh forest
Next Story