കരയേറ്റാൻ കടലായി രാഹുൽ
text_fieldsകോഴിക്കോട് നഗരത്തിൽ രാഹുൽ ഗാന്ധി നയിച്ച റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയ യു.ഡി.എഫ് പ്രവർത്തകർ
കോഴിേക്കാട്: അവസാന ദിവസം ആവേശക്കടൽ തീർത്ത് കടപ്പുറത്ത് രാഹുൽ ഗാന്ധിയുടെ റോഡ്ഷോ. തുടക്കത്തിൽ തപ്പിത്തടഞ്ഞ യു.ഡി.എഫിനെ വിജയക്കരയേറ്റുമെന്ന പ്രതീതിയുണ്ടാക്കിയായിരുന്നു ഞായറാഴ്ചത്തെ റോഡ് ഷോ. വാദ്യമേളങ്ങളും ആർപ്പുവിളിയുമായി കൊടും വെയിലിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ബീച്ചിന് സമാന്തരമായി ആവേശത്തിര തീർത്തായിരുന്നു ഷോ. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍ നിയോജക മണ്ഡലം സ്ഥാനാർഥികള്‍ക്കുവേണ്ടിയുള്ള റോഡ് ഷോയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏറെപേർ അണിചേര്‍ന്നു.
ത്രിവര്‍ണ പതാകയും ഹരിത പതാകയും പാറിച്ച് ഏറെ യുവാക്കളാണ് ഇരുചക്ര വാഹനങ്ങളിലെത്തിയത്. തൊട്ടടുത്ത് വീടുകളില്‍നിന്ന് സ്ത്രീകളും കുട്ടികളും വഴിയോരത്ത് നിരന്നു. വെസ്റ്റ്ഹിൽ പുതിയ കടവിലേക്ക് 2.30 ഓടെ തുറന്ന വാഹനത്തില്‍ കെ.സി. വേണുഗോപാല്‍ എം.പിക്കും എം.കെ. രാഘവന് എം.പിക്കുമൊപ്പം രാഹുല്‍ഗാന്ധിയെത്തി. സ്ഥാനാർഥികളായ കെ.എം. അഭിജിത്തും അഡ്വ. നൂര്‍ബിന റഷീദും അഡ്വ. പി.എം. നിയാസും ജനങ്ങളെ അഭിവാദ്യം ചെയ്ത് വാഹനത്തില്‍ അണിചേര്‍ന്നു. പുതിയകടവില്‍ നിന്ന് ജനക്കൂട്ടത്തിനിടയിലൂടെ പതുക്കെ നീങ്ങിയ വാഹനത്തിലേക്ക് പ്രവര്‍ത്തകര്‍ പൂക്കള്‍ എറിഞ്ഞു. കൈകള്‍ നീട്ടിയും ഷാള്‍ എറിഞ്ഞും ജനക്കൂട്ടം വാഹനത്തിനൊപ്പം നീങ്ങി. ലൈറ്റ് ഹൗസിന് സമീപം മൂന്നു മണിയോടെ അവസാനിച്ച റോഡ് ഷോക്കൊടുവിൽ തനിക്കൊപ്പമുള്ള സ്ഥാനാർഥികളെ സഹായിക്കണമെന്ന് അപേക്ഷിച്ച രാഹുൽ പിന്നീട് പ്രവർത്തകരാരോ പറഞ്ഞ പ്രകാരം സ്ഥലത്ത് എത്താതിരുന്ന എലത്തൂർ സ്ഥാനാർഥി സുൽഫിക്കർ മയൂരിക്കുവേണ്ടിയും സഹായമഭ്യർഥിച്ചു.
3.10 ന് രാഹുലിെൻറ ഹെലികോപ്ടർ മറൈൻ ഗ്രൗണ്ടിൽ നിന്ന് ഉയരുന്നതു വരെയും പ്രവർത്തകർ പിരിഞ്ഞ് പോയില്ല. ഹെലികോപ്ടർ ഉയർന്നപ്പോഴും കൈവീശിക്കൊണ്ടാണ് രാഹുല്‍ നേമത്തേക്ക് പറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

