Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു വർഷത്തിനകം...

ഒരു വർഷത്തിനകം നഗരത്തിൽ അത്യാധുനിക ശുചിമുറികൾ ഒരുക്കും –മേയർ ഡോ. ബീന ഫിലിപ്

text_fields
bookmark_border
toilet
cancel

കോ​ഴി​ക്കോ​ട്​: ഒ​രു​വ​ർ​ഷ​ത്തി​ന​കം ന​ഗ​ര​ത്തി​ൽ അ​ത്യാ​ധു​നി​ക ശു​ചി​മു​റി​ക​ൾ ഒ​രു​ക്കു​മെ​ന്ന്​ ​കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്. സ്​​ത്രീ​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രി​ഗ​ണ​ന​കൊ​ടു​ത്തു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ ന​ട​പ്പി​ലാ​ക്കു​ക. 'ശ​ങ്ക​തീ​രാ​ത്ത കോ​ഴി​ക്കോ​ട്​' എ​ന്ന പേ​രി​ൽ മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്താ​പ​ര​മ്പ​ര​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ.

10 ശു​ചി​മു​റി​ക​ളെ​ങ്കി​ലും ന​ഗ​ര​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രു​ക്കാ​നാ​വും. അ​തി​ന്​ വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​ച്ച്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ന​ഗ​ര ശു​ചി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത നൂ​റ്​ ശ​ത​മാ​നം ശ​രി​യാ​ണ്. മാ​ധ്യ​മം അ​തി​െൻറ ധ​ർ​മ​മാ​ണ്​ നി​ർ​വ​ഹി​ച്ച​തെ​ന്നും നി​ല​വി​ലെ അ​വ​സ്​​ഥ പു​റ​ത്തു​െ​കാ​ണ്ടു​വ​ന്ന​തി​ന്​ മാ​ധ്യ​മ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മേ​യ​ർ പ​റ​ഞ്ഞു.

മാ​ധ്യ​മം ക​ണ്ടെ​ത്തി​യ പ​രാ​തി​ക​ൾ ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ്​ ഇ​നി​യാ​രും ഉ​ന്ന​യി​ക്കാ​ൻ ഇ​ട​വ​രി​ല്ല. അ​ത്ര​ക്കും ഉൗ​റ്റ​ത്തോ​ടെ​യാ​ണ്​ ഈ ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ ഭ​ര​ണ​പ​രി​ഷ്​​കാ​ര​വും ബൈ​ലോ​യും ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. താ​ൻ ആ​ഗ്ര​ഹി​ച്ച പ​ദ്ധ​തി​യാ​ണ്​ ന​ഗ​ര​ത്തി​ൽ മി​ക​ച്ച പൊ​തു​ശു​ചി​മു​റി​ക​ൾ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന​ത്. പ​ക്ഷേ, എ​ന്തു​കൊ​ണ്ടോ ന​ട​പ്പി​ലാ​വാ​ൻ വൈ​കി.

ആ​ദ്യ​ഘ​ട്ട​മെ​ന്ന​നി​ല​യി​ൽ മാ​നാ​ഞ്ചി​റ സ്​​േ​പാ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​നോ​ട്​ ചേ​ർ​ന്ന്​ ആ​ധു​നി​ക ശു​ചി​മു​റി സ്​​ഥാ​പി​ക്കും. റോ​ട്ട​റി ക്ല​ബി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. അ​തൊ​രു മാ​തൃ​കാ​ശു​ചി​മു​റി​യാ​യി​രി​ക്കും. നൂ​റ്​ കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ്​ കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​ൽ 52 കോ​ടി​യാ​ണ്​ കി​ട്ടി​യ​ത്. ഫ​ണ്ടി​​െൻറ ല​ഭ്യ​ത​ക്കു​റ​വി​െൻറ പേ​രി​ൽ ഇ​നി ഇ​ത്ത​രം പ​ദ്ധ​തി വൈ​കാ​ൻ ഇ​ട​യാ​വി​ല്ല. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും സ​ഹ​ക​രി​പ്പി​ച്ച്​ ഈ ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടു​വ​രും. അ​തി​െൻറ തു​ട​ക്ക​മാ​ണ്​ മാ​നാ​ഞ്ചി​റ​യി​ൽ സ്​​ഥാ​പി​ക്കു​ന്ന ശു​ചി​മു​റി.

സ്​​ഥ​ലം കാ​ണി​ച്ചാ​ൽ നി​ർ​മി​ച്ചു​ത​രാ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ നി​ർ​ദേ​ശം ന്യാ​യ​മാ​ണ്. കോ​ർ​പ​റേ​ഷ​​െൻറ അ​ധീ​ന​ത​യി​ല​ല്ലാ​ത്ത ഭൂ​മി​യും അ​തി​ന്​ ല​ഭ്യ​മാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കും. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കോ​ഴി​ക്കോ​ടി​ന്​ സ​ർ​ക്കാ​റി​ൽ വ​ലി​യ പ​രി​ഗ​ണ​ന കി​ട്ടി​യ കാ​ല​മാ​ണ്. മൂ​ന്ന്​ മ​ന്ത്രി​മാ​രു​ള്ള ന​ഗ​രം. ഇൗ ​അ​നു​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ൽ ഒ​രു​പാ​ട്​ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​വും.

ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​രീ​തി മാ​റ്റി ജ​ന​പ്ര​തി​നി​ധി​ക​ൾ കൂ​ടി ചേ​ർ​ന്ന്​ അ​തി​​െൻറ മേ​ൽ​നോ​ട്ട​വും ന​ട​ത്തി​പ്പും നി​ർ​വ​ഹി​ക്കു​ന്ന രീ​തി ​െകാ​ണ്ടു​വ​രും. ജ​ന​ങ്ങ​ളു​ടെ ശു​ചി​ത്വ സം​സ്​​കാ​ര​ത്തി​ൽ​ത​ന്നെ മാ​റ്റം ​െകാ​ണ്ടു​വ​രു​ന്ന​താ​ണ്​ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ 'ഹൈ​ജി​യ 21' സെ​മി​നാ​ർ. അ​തി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​ങ്ങ​ളി​ൽ ഇ​ത്ത​രം അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വും ഉ​ൾ​പ്പെ​ടും. ഖ​ര​മാ​ലി​ന്യ സം​സ്​​ക​ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര​ഫ​ണ്ട്​ കോ​ർ​പ​റേ​ഷ​ന്​ ല​ഭി​ക്കാ​നു​ണ്ട്. ആ ​ഫ​ണ്ട്​​ ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്കും ചെ​ല​വ​ഴി​ക്കാ​നാ​വും. ഞെ​ളി​യ​ൻ​പ​റ​മ്പ്​ മാ​ലി​ന്യ​സം​സ്​​ക​ര​ണ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​നീ​ക്കം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​വും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള മാ​ലി​ന്യ​ക്കു​ട്ട​ക​ൾ ഇ​തി​െൻറ ഭാ​ഗ​മാ​യി പു​നഃ​സ്​​ഥാ​പി​ക്കും.

കോ​ഴി​േ​ക്കാ​​ട്ടെ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഇ​ത്ത​രം ന​ല്ല പ​ദ്ധ​തി​ക​ൾ​ക്ക്​ കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​യു​ള്ള ജ​ന​ത​യാ​ണി​വി​ട​ത്തേ​തെ​ന്നും മേ​യ​ർ ബീ​ന ഫി​ലി​പ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode News
News Summary - public Toilets will be provided in the calicut
Next Story