ഹിജാബ് വിലക്കിനെതിരെ പ്രതിഷേധസംഗമം
text_fieldsഹിജാബ് നിരോധനത്തിനെതിരെ മുസ്ലിമ കലക്ടീവ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം
കോഴിക്കോട്: ഹിജാബിന്റെ പേരിലടക്കം മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ മുസ്ലിമ കലക്ടിവിന്റെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. സമകാലിക ഇന്ത്യയിലെ അടിച്ചമർത്തലുകൾക്കെതിരെ മുസ്ലിം സ്ത്രീകളോട് ഐക്യപ്പെട്ട് രാഷ്ട്രീയ, പൗരാവകാശ, സ്ത്രീ അവകാശ പ്രവർത്തകരും മാധ്യമങ്ങളും പൗരസമൂഹവും മുന്നോട്ടുവരണമെന്ന് സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എന്റെ വസ്ത്രം എന്റെ അവകാശം, എന്റെ വസ്ത്രത്തിൽ തൊട്ടുപോകരുത് എന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളും മുദ്രാവാക്യംവിളികളുമായി നടത്തിയ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു. നിഷാദ് റാവുത്തർ, സമീർ ബിൻസി, ആയിഷ റെന്ന, റാനിയ സുലൈഖ, ലദീദ ഫർസാന, ഫാത്തിമ സഹ്റ ബത്തൂൽ, സെബ ഷിറിൻ, ഗാർഗി എച്ച്, ഷമീമ സക്കീർ, അംബിക മറുവാക്ക്, നസീമ, മൃദുല ഭവാനി, പി.കെ. അബ്ദുൽ ജലീൽ, യൂസുഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

