Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightProof over ശോഭിക...

Proof over ശോഭിക വെഡ്ഡിങ്സ് കാഞ്ഞങ്ങാട് ​പ്രവർത്തനമാരംഭിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ ഏറ്റവും വലിയ സമ്പൂർണ വെഡ്ഡിങ് മാളെന്ന വിശേഷണവുമായി ശോഭിക വെഡ്ഡിങ്സ് കാഞ്ഞങ്ങാട് ബിഗ് മാളിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ആർ.ജി ഗ്രൂപ് ഉടമ അംബിക രമേഷ്, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൻ കെ.വി. സുജാത ടീച്ചർ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉത്തര മലബാറിൽ മറ്റാർക്കും നൽകാനാവാത്ത വൈവിധ്യങ്ങളും വിലക്കുറവുമാണ് ശോഭിക കാഞ്ഞങ്ങാട് നൽകുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രായഭേദമന്യേ ഒരു കുടുംബത്തിലെ എല്ലാവർക്കുമുള്ള വസ്ത്രങ്ങളും പാദരക്ഷകളും സൗന്ദര്യവർധക ഉൽപന്നങ്ങളും മറ്റും അതിവിശാലമായ ശോഭികയിൽ ഒരുക്കിയിട്ടുണ്ട്. ഫാദർ തോംസൺ (കാഞ്ഞങ്ങാട് അപ്പോസ്തലറാണി ചർച്ച്), അബ്ദുല്ല ബിൽടെക്ക് (വൈസ് ചെയർമാൻ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), കുസുമ ഹെഗ്ഡെ (കൗൺസിലർ), കെ.കെ. ബാബു (കൗൺസിലർ), എം. ബൽരാജ് (കൗൺസിലർ), കെ.കെ. ജാഫർ (കൗൺസിലർ), മുഹമ്മദ് ശരീഫ് (കെ.വി.വി.ഇ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), മനാഫ് (സ്റ്റേറ്റ് ജനറൽ സെക്രട്ടറി, കെ.വി.വി.ഇ.എസ് യൂത്ത്‍വിങ്), വി.വി. രമേശൻ (മുൻ മുനിസിപ്പാലിറ്റി ചെയർമാൻ), കുഞ്ഞഹമ്മദ് ഹാജി (എം.ഡി ബിഗ് മാൾ), ആസിഫ് (സെക്രട്ടറി, കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്), കമാൽ വരദൂർ (മുൻ പ്രസിഡന്റ്, കേരള പത്രപ്രവർത്തക യൂനിയൻ), ടി.ടി. ഇസ്മായിൽ (കേരള പി.എസ്.സി മുൻ അംഗം) തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ ചടങ്ങിന് സാക്ഷിയാവാനെത്തിയിരുന്നു. ഫൗണ്ടർ ഡയറക്ടർ കല്ലിൽ ഇമ്പിച്ചി അഹമ്മദ്, ജനറൽ മാനേജർ ദാവൂദ് കൊളക്കാട് തുടങ്ങിയവർ സംസാരിച്ചു. f:-thu-clt photoshobika.jpg ശോഭിക വെഡ്ഡിങ്സ് കാഞ്ഞങ്ങാട് ബിഗ് മാളിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ആർ.ജി ഗ്രൂപ് ഉടമ അംബിക രമേഷ്, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story