ചൂടും റമദാനും; പഴ വിപണിയിൽ വിലക്കയറ്റം
text_fieldsപാളയത്തെ പഴ വിപണി
കോഴിക്കോട്: ചൂട് കൂടുന്നതിനൊപ്പം റമദാൻ വ്രതവും ആരംഭിച്ചതോടെ പഴ വിപണിയിൽ വിലക്കയറ്റം. ഒരുദിവസംകൊണ്ട് അനാറിന് 30 രൂപയും പൈനാപ്പിളിന് 10 രൂപയും വില വർധനയുണ്ടായതായി വ്യാപാരികൾ പറഞ്ഞു. റമദാൻ വ്രതം ആരംഭിച്ചതോടെ പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ചൂട് കൂടുതലായതിനാൽ ഇഫ്താറിന് എണ്ണപ്പലഹാരങ്ങളേക്കാൾ പഴവർഗങ്ങൾ കഴിക്കാനാണ് ഏറെപേർക്കും താൽപര്യം. അതിനാൽ വിലക്കയറ്റമുണ്ടായാലും വ്യാപാരം നടക്കുമെന്ന ആശ്വാസത്തിലാണ് വ്യാപാരികൾ.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത്. തമിഴ്നാട്ടിൽനിന്ന് പഴങ്ങളുമായി വരുന്ന ലോറികൾക്ക് വാടക വൻതോതിൽ വർധിച്ചതായും പാളയത്തെ വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസം 5000 രൂപയാണ് ലോറി വാടക വർധിച്ചത്. വരും ദിവസങ്ങളിലും വർധിക്കുമെന്ന് ലോറി ഉടമകൾ പറഞ്ഞതായി പാളയത്തെ പഴം വ്യാപാരി നാസർ പറഞ്ഞു. ഇത് പഴങ്ങളുടെ വില വർധിക്കാനിടയാക്കും. ആവശ്യക്കാർ ഏറെയാണെന്നതു വിലക്കയറ്റത്തിന് മറ്റൊരു കാരണമാണ്.
ഓറഞ്ചിന് ചില്ലറ വിപണയിൽ 65-70 ആണ് വില. ജ്യൂസടിക്കാനുപയോഗിക്കുന്ന കറുത്ത മുന്തിരിക്ക് 65 രൂപയാണ് മൊത്ത വിപണിയിലെ വില. തണ്ണിമത്തന് 20 രൂപ വേണം. ഷമാമിന് 40 രൂപയാണ് ചില്ലറ മാർക്കറ്റിലെ വില.
വിലവിവരം
ഇനം, ചില്ലറ വിപണി വില
പൈനാപ്പിൾ 80
ആപ്പിൾ 200
അനാർ 200-210
പപ്പായ 60-70
മുന്തിരി വെള്ള 110
മുന്തിരി ബ്ലാക്ക് 160
മുന്തി ബ്ലാക്ക് (ജ്യൂസ്) 80-90
തണ്ണിമത്തൻ 28
ഷമാം 60-70
ഓറഞ്ച് 90
മുസമ്പി 70
ബുർത്തുകാൽ 120-130
മാങ്ങ 120 150
പേരക്ക 14-150
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

