വില വർധന: കാറ്ററിങ് മേഖല പ്രതിസന്ധിയിൽ -എ.കെ.സി.എ ജില്ല സമ്മേളനം
text_fieldsസി. ജാഫർ സാദിഖ്, ബിച്ചു എ. മോയിട്ടി, വിജയകുമാർ
കോഴിക്കോട്: എ.കെ.സി.എ ജില്ല സമ്മേളനം ഹോട്ടൽ ട്രിപ്പെന്റയിൽ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ ഉദ്ഘാടനം ചെയ്തു. അവശ്യസാധനങ്ങളുടെ വിലവർധന കാറ്ററിങ് മേഖലയെ വലിയ പ്രതിസന്ധിയിൽ ആഴ്ത്തിയതായി അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാത്ത കാറ്ററിങ് സ്ഥാപനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ അധികാരികൾ തയാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പ്രേംചന്ദ് വള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരികളായ വി.കെ വർഗീസ്, ബാബുഷ കടലുണ്ടി, ട്രഷറർ വത്സൻ, വൈസ് പ്രസിഡന്റ് ടി.കെ രാധാകൃഷ്ണൻ, സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. പി.വി.എ ഹിഫ്സുറഹ്മാൻ സ്വാഗതവും ബിച്ചു എ. മോയിട്ടി നന്ദിയും പറഞ്ഞു.
അടുത്ത മൂന്നുവർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സി ജാഫർ സാദിഖ് (പ്രസി.) , ബിച്ചു എ മോയിട്ടി (ജന. സെക്ര.), വിജയകുമാർ (ട്രഷ.) കെ സുരൂപ് (വർക്കിങ് പ്രസി.), സി. റമീസ് അലി (വർക്കിങ് സെക്ര.) കെ. ബേബി, ദിൽഷാദ് ഫ്രണ്ട്സ്, പ്രദീപ്കുമാർ (വൈസ് പ്രസി.), പ്രഭിദാസ്, മുസ്തഫ മസ്ല, ബേബി തോമസ് (ജോ. സെക്ര). രക്ഷാധികാരികൾ: സുമേഷ് പാരഗൺ, സേതുമാധവൻ രതീഷ് മൈ ഫ്ലവർ.
സി. ജാഫർ സാദിഖ്, ബിച്ചു എ. മോയിട്ടി, വിജയകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

