Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായികമേള കളറാക്കാൻ ഒരുക്കം;ഒ​ക്ടോ​ബ​ര്‍ 25 മു​ത​ല്‍ 31 വ​രെ​യാ​ണ് സം​സ്ഥാ​ന കാ​യി​ക മേ​ള

text_fields
bookmark_border
കായികമേള കളറാക്കാൻ ഒരുക്കം;ഒ​ക്ടോ​ബ​ര്‍ 25 മു​ത​ല്‍ 31 വ​രെ​യാ​ണ് സം​സ്ഥാ​ന കാ​യി​ക മേ​ള
cancel
camera_alt

കോ​ഴി​ക്കോ​ട്​ എ​ൻ.​ഐ.​ടി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന സി​ന്ത​റ്റി​ക്​ ട്രാ​ക്​

കോ​ഴി​ക്കോ​ട്: 68-ാമ​ത് സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള ഇ​ത്ത​വ​ണ ച​രി​ത്ര സം​ഭ​വ​മാ​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​നി​ൽ​ക്കു​ന്ന ദേ​ശീ​യ നി​ല​വാ​ര​മു​ള്ള എ​ൻ.​ഐ.​ടി​യു​ടെ ബ്രാ​ൻ​ഡ് ന്യൂ ​സി​ന്ത​റ്റി​ക് ട്രാ​ക്കാ​ണ് മ​ത്സ​ര​ത്തി​ന്റെ പ്ര​ധാ​ന​വേ​ദി എ​ന്ന​തി​നാ​ൽ ഒ​ക്ടോ​ബ​ര്‍ 25 മു​ത​ല്‍ 31 വ​രെ ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള മേ​ള വേ​റി​ട്ട​താ​കും. 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് കോ​ഴി​ക്കോ​ട് കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. കാ​യി​ക​മാ​ണെ​ങ്കി​ലും ക​ല​യാ​ണെ​ങ്കി​ലും മ​ത്സ​രം കോ​ഴി​ക്കോ​ടാ​ണെ​ങ്കി​ൽ നാ​ട്ടു​കാ​ർ അ​ത് നെ​ഞ്ചേ​റ്റു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​മു​ണ്ട്. ഒ​രു ജി​ല്ല​യി​ൽ​നി​ന്ന് ശ​രാ​ശ​രി മു​ന്നൂ​റോ​ളം കാ​യി​ക പ്ര​തി​ഭ​ക​ൾ പ​​ങ്കെ​ടു​ക്കും. പ​തി​നാ​യി​ര​ത്തോ​ളം കാ​യി​ക പ്ര​തി​ഭ​ക​ള്‍ അ​ണ്ട​ര്‍ 14, 17, 19 (ആ​ണ്‍കു​ട്ടി​ക​ള്‍, പെ​ണ്‍കു​ട്ടി​ക​ള്‍) വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കും.

43 കോ​ടി​യി​ല​ധി​കം രൂ​പ ചെ​ലി​ട്ടാ​ണ് എ​ൻ.​ഐ.​ടി​യി​ൽ സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്. പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തും വി​ധ​മാ​ണ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. 450 മീ​റ്റ​ർ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ എ​ട്ടു ട്രാ​ക്കു​ക​ളു​ണ്ട്. ലോ​ങ് ജം​പ്, ഹൈ​ജം​പ് പി​റ്റു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

പ​ടി​ഞ്ഞാ​റു​ഭാ​ഗം ഫൈ​വ് സ്റ്റെ​പ് ഗാ​ല​റി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കാ​യി​ക മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് താ​ത്കാ​ലി​ക ഗാ​ല​റി​യും നി​ർ​മി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ട്. അ​ത്‌​ല​റ്റി​ക്‌​സി​ന് പു​റ​മെ അ​ക്വാ​ട്ടി​ക്‌​സ്, ക​രാ​ട്ടേ, വു​ഷു, യോ​ഗ, ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്റ​ണ്‍, ബാ​സ്‌​ക​റ്റ്‌​ബാ​ള്‍, നെ​റ്റ്‌​ബാ​ള്‍, ത്രോ​ബാ​ള്‍, സോ​ഫ്റ്റ്‌​ബാ​ള്‍, ബേ​സ്‌​ബാ​ള്‍, ട​ഗ് ഓ​ഫ് വാ​ര്‍ തു​ട​ങ്ങി 41 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഫു​ട്‌​ബാ​ള്‍, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ പ്ര​ത്യേ​ക ഷെ​ഡ്യൂ​ളി​ല്‍ പി​ന്നീ​ട് ന​ട​ക്കും. ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള കാ​യി​ക പ്ര​തി​ഭ​ക​ള്‍ക്കൊ​പ്പം ഗ​ള്‍ഫ് നാ​ടു​ക​ളി​ലെ മ​ല​യാ​ളി സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ളും മേ​ള​യി​ല്‍ മാ​റ്റു​ര​ക്കും. ന​ഗ​ര ഹൃ​ദ​യ​ത്തി​ല​ല്ല വേ​ദി എ​ന്ന​തി​ന്റെ പ​രി​മി​തി മു​​ൻ​കൂ​ട്ടി കാ​ണു​ന്നു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് എ​ത്തു​ന്ന പ​ല അ​ത്‍ല​റ്റു​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും മു​റി​ക​ൾ എ​ടു​ത്താ​ണ് താ​മ​സി​ക്കാ​റു​ള്ള​ത്.

ന​ഗ​ര​ത്തി​ൽ നി​ന്ന് 24 കി​ലോ​മീ​റ്റ​ർ അ​ക​ല​മു​ള്ള​ത് യാ​ത്ര​ക്കും താ​മ​സ​ത്തി​നും ചി​ല പ​രി​മി​തി​ക​ൾ സൃ​ഷ്ടി​ച്ചേ​ക്കു​മെ​ന്ന് വി​ല​യി​രു​ത്തു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​മൊ​രു​ക്കാ​ൻ സ​മീ​പ​ത്തെ സ്കൂ​ളു​ക​ളു​ടെ എ​ണ്ണ​ക്കു​റ​വും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം ത​ര​ണം ചെ​യ്ത് മി​ക​ച്ച സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ.

പു​തി​യ റെ​ക്കോ​ഡു​ക​ൾ പി​റ​ക്കു​ന്ന​തും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളും നേ​രി​ൽ കാ​ണാ​ൻ സ​മീ​പ ജി​ല്ല​ക​ളി​ൽ​നി​ന്ന് കാ​ണി​ക​ളു​ടെ ഒ​ഴു​ക്ക് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​വി​ശേ​ഷ പ​രി​മി​ത​രാ​യ കു​ട്ടി​ക​ളു​ടെ കാ​യി​ക​പ​ര​മാ​യ അ​ഭി​രു​ചി വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​ന് ആ​വി​ഷ്‌​ക​രി​ച്ച ഇ​ന്‍ക്ലൂ​സീ​വ് സ്‌​പോ​ര്‍ട്സ് കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക​മേ​ള ആ​ദ്യ ര​ണ്ടു ദി​വ​സം ന​ട​ക്കും. സ്‌​കൂ​ൾ കാ​യി​ക​മേ​ള ച​രി​ത്ര സം​ഭ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല സ്‌​കൂ​ൾ കാ​യി​ക​മേ​ള പെ​ട്ടെ​ന്നു ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ മൂ​ന്നു വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലെ​യും 13 ഉ​പ​ജി​ല്ല​ക​ളി​ലെ​യും കാ​യി​ക​മേ​ള​ക​ൾ സെ​പ്റ്റം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ലും ഒ​ക്ടോ​ബ​ർ ആ​ദ്യ വാ​ര​ത്തി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Preparations Underway to Make State Sports Meet Grand; Scheduled from October 25 to 31
Next Story