Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈ​ദ്യു​തി...

വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു; സി​വി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി

text_fields
bookmark_border
വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു; സി​വി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി
cancel
Listen to this Article

വ​ട​ക​ര: വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​ത്ത​തി​നാ​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി വി​ച്ഛേ​ദി​ച്ചു. വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ സി​വി​ൽ സ്റ്റേ​ഷ​നി​ലെ 24 ഓ​ഫി​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ധി​കൃ​ത​ർ കു​ടി​ശ്ശി​ക​യു​ടെ പേ​രി​ൽ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത്. മാ​സാ​വ​സാ​നം സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ​ക്ക് റേ​ഷ​ൻ ക​ട​ക്കാ​രു​ടെ അ​ലോ​ട്ട്മെ​ന്റ് ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തു​ണ്ട്.

വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ ഈ ​പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. ഇ​ന്റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​കാ​താ​യ​തോ​ടെ മ​റ്റ് ഓ​ഫി​സു​ക​ളും നി​ശ്ച​ല​മാ​യി. സി​വി​ൽ സ്റ്റേ​ഷ​നി​ൽ 24 ഓ​ഫി​സു​ക​ൾ​ക്കും ഒ​രു വൈ​ദ്യു​തി മീ​റ്റ​റാ​ണ്. ഓ​രോ ഓ​ഫി​സി​നും നി​ശ്ചി​ത തു​ക നി​ശ്ച​യി​ച്ച് ഇ​വ​രി​ൽ​നി​ന്ന് വാ​ങ്ങി താ​ലൂ​ക്ക് ഓ​ഫി​സ് മു​ഖേ​ന വൈ​ദ്യു​തി ബി​ൽ അ​ട​ക്കാ​റാ​ണ് പ​തി​വ്. കൃ​ത്യ​മാ​യി പ​ല ഓ​ഫി​സും ബി​ൽ തു​ക താ​ലൂ​ക്കി​ൽ ഏ​ൽ​പി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ മാ​സ​ത്തെ ബി​ൽ അ​ട​ക്കാ​ൻ ലേ​ബ​ർ, ഫോ​റ​സ്റ്റ്, എ​ക്സൈ​സ് ഡി​പ്പാ​ർ​ട്മെ​ന്റു​ക​ൾ വൈ​മു​ഖ്യം കാ​ണി​ച്ച​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മു​മ്പ് പ​ല പ്രാ​വ​ശ്യം വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.

സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഓ​ഫി​സു​ക​ൾ​ക്കും പ്ര​ത്യേ​കം മീ​റ്റ​ർ ഘ​ടി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വൂ. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും വൈ​ദ്യു​തീ​ക​രി​ച്ച് പു​തി​യ മീ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ 2019ൽ 20 ​ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ത​യാ​റാ​ക്കി​യി​രു​ന്നു.

പ​ക്ഷേ, ഇ​ത് ലാ​ഭ​ക​ര​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മൂ​ന്നു നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​രോ നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫി​സു​ക​ൾ​ക്ക് ഒ​റ്റ മീ​റ്റ​റോ സോ​ളാ​ർ പാ​ന​ലോ സ്ഥാ​പി​ച്ച് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - power outage for long; civil station works lagged
Next Story