Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.ഐ.ടി-പുത്തൂർ റോഡിലെ...

എൻ.ഐ.ടി-പുത്തൂർ റോഡിലെ ഗർത്തം അപകടഭീഷണിയാവുന്നു

text_fields
bookmark_border
എൻ.ഐ.ടി-പുത്തൂർ റോഡിലെ ഗർത്തം അപകടഭീഷണിയാവുന്നു
cancel
camera_alt

എ​ൻ.​ഐ.​ടി - പു​ത്തൂ​ർ റോ​ഡി​ൽ അ​മ്പ​ല​ക്ക​ണ്ടി​യി​ൽ

രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം

ഓ​മ​ശ്ശേ​രി: നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന എ​ൻ.​ഐ.​ടി - പു​ത്തൂ​ർ റോ​ഡി​ലെ അ​മ്പ​ല​ക്ക​ണ്ടി​ക്കും നാ​ഗാ​ളി​കാ​വി​നു​മി​ട​യി​ലു​ള്ള കു​മ്പ​ളോ​ട്ട്‌ ന​ട​യി​ൽ ക​ലു​ങ്കി​നോ​ട്‌ ചേ​ർ​ന്ന് വീ​ണ്ടും രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്തം അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്നു. അ​പ​ക​ടം സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​ർ കു​ഴി​യി​ൽ ഓ​ല​യും മ​റ്റും വെ​ച്ചി​രി​ക്കു​ക​യാ​ണ്‌. മു​മ്പും ഇ​വി​ടെ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. പ​രാ​തി ല​ഭി​ച്ചാ​ൽ അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​ക​യാ​ണ്‌ പ​തി​വ്‌.

ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണി​ത്. റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണം വൈ​കു​ന്ന​തു​മൂ​ലം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ്‌ ഗ​താ​ഗ​തം ത​ന്നെ ദു​ഷ്ക​ര​മാ​യി​ടു​ണ്ട്.നി​ല​വി​ൽ ഈ ​റോ​ഡ്‌ കെ.​ആ​ർ.​എ​ഫ്‌.​ബി​യു​ടെ അ​ധീ​ന​ത​യി​ലാ​ണു​ള്ള​ത്‌. എ​ൻ.​ഐ.​ടി മു​ത​ൽ കൂ​ട​ത്താ​യി​വ​രെ കി​ഫ്ബി​യി​ലു​ൾ​പ്പെ​ടു​ത്തി 60.79 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്‌‌ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‌ സ​ർ​ക്കാ​റി​ൽ​നി​ന്നും ഭ​ര​ണാ​നു​മ​തി​യും സാ​മ്പ​ത്തി​കാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്‌.

2017ലാ​ണ്‌ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്‌. 2019ൽ ​സാ​മ്പ​ത്തി​കാ​നു​മ​തി​യും.11.2 കി.​മീ. ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള ക​രാ​ർ ല​ഭി​ച്ച​ത്‌ യു.​എ​ൽ.​സി.​സി.​എ​സ്‌ ക​മ്പ​നി​ക്കാ​ണ്‌. എ​ന്നാ​ൽ, സാ​ങ്കേ​തി​ക​ക്കു​രു​ക്ക് പ​റ​ഞ്ഞ്‌ പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ വൈ​കു​ന്ന​ത്‌ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഡ്‌ മെം​ബ​ർ യൂ​നു​സ്‌ അ​മ്പ​ല​ക്ക​ണ്ടി കേ​ര​ള റോ​ഡ്‌ ഫ​ണ്ട്‌ ബോ​ർ​ഡ്‌ പ്രോ​ജ​ക്ട് കോ​ഴി​ക്കോ​ട്‌, വ​യ​നാ​ട്‌ ഡി​വി​ഷ​ൻ മാ​നേ​ജ്‌​മെ​ന്റ്‌ യൂ​നി​റ്റ്‌ എ​ക്സി​ക്യൂ​ട്ടി​വ്‌ എ​ൻ​ജി​നീ​യ​ർ​ക്ക്‌ പ​രാ​തി ന​ൽ​കി. പ്ര​ശ്ന​ത്തി​ന്‌ ഉ​ട​നെ പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് കെ.​ആ​ർ.​എ​ഫ്‌.​ബി എ​ക്സി​ക്യൂ​ട്ടി​വ്‌ എ​ൻ​ജി​നീ​യ​ർ ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PotholeNIT-Puthur road
News Summary - Pothole on NIT-Puthur road
Next Story