Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാ​ഹ​ന​ങ്ങ​ൾ​ക്ക്...

വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാർജിങ്ങിന്​ ഇനി വൈദ്യുതി​ പോസ്​റ്റുകൾ

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാർജിങ്ങിന്​ ഇനി വൈദ്യുതി​ പോസ്​റ്റുകൾ
cancel
camera_alt

ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ ബൈ​പാ​സി​ൽ സ​രോ​വ​രം പാ​ർ​ക്കി​നു മു​ൻ​വ​ശ​ത്താ​യി കെ.​എ​സ്​.​ഇ.​ബി. സ്ഥാ​പി​ച്ച ചാ​ർ​ജി​ങ് പോ​യി​ന്റ്


കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി​ക്കാ​ലു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജി​ങ്​ സ്​​​േ​റ്റ​ഷ​നു​ക​ളൊ​രു​ക്കി കെ.​എ​സ്.​ഇ.​ബി. കോ​ഴി​ക്കോ​ട് ബീ​ച്ച്, മേ​യ​ർ​ഭ​വ​ൻ, വെ​ള്ള​യി​ൽ ഹാ​ർ​ബ​ർ, അ​ശോ​ക​പു​ര​ത്തി​ന​ടു​ത്ത് മു​ത്ത​പ്പ​ൻ​കാ​വ്, ചെ​റൂ​ട്ടി ന​ഗ​ർ, സ​രോ​വ​രം ബ​യോ പാ​ർ​ക്ക്, ശാ​സ്ത്രി ന​ഗ​ർ, എ​ര​ഞ്ഞി​പ്പാ​ലം, മൂ​ന്നാ​ലി​ങ്ങ​ൽ, മാ​നാ​ഞ്ചി​റ സെ​യി​ൽ​സ്​ ടാ​ക്​​സ് ഒാ​ഫി​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്​​േ ​റ്റ​ഷ​നു​ക​ൾ വ​രു​ന്ന​ത്.

വൈ​ദ്യു​ത സ്​​കൂ​ട്ട​റു​ക​ൾ​ക്കും ഒാ​ട്ടോ​ക​ൾ​ക്കും ഇ​വി​ടെ ചാ​ർ​ജ് ചെ​യ്യാം. സ​രോ​വ​രം ബ​യോ​പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന് െെബ​പാ​സി​ലെ ഒാ​ട്ടോ സ്​​റ്റാ​ൻ​ഡി​ൽ സ്​​റ്റേ​ഷ​ൻ പൂ​ർ​ണ സ​ജ്ജ​മാ​യി. ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. സം​സ്ഥാ​ന​ത്ത് കെ.​എ​സ്.​ഇ.​ബി പ​ദ്ധ​തി​യു​ടെ ആ​ദ്യ സ്​​റ്റേ​ഷ​നാ​ണി​ത്. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ഇ-​ഒാ​ട്ടോ​ക​ൾ ന​ട​ക്കാ​വ് സെ​ക്​​ഷ​നി​ൽ ആ​യ​തി​നാ​ലാ​ണ് പ​ദ്ധ​തി ആ​ദ്യം ഇ​വി​ടെ ന​ട​പ്പാ​ക്കി​യ​ത്. ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന് ബീ​ച്ചി​ൽ െെവ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ആ​പ് വ​ഴി ക്യൂ.​ആ​ർ കോ​ഡ് സ്​​കാ​ൻ ചെ​യ്​​ത് ചാ​ർ​ജി​ങ്ങി​ന്​ പ​ണ​മ​ട​ക്കാം. ന​ട​ക്കാ​വ് കെ.​എ​സ്.​ഇ.​ബി. സെ​ക്​​ഷ​ന് കീ​ഴി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ. കാ​റു​ക​ൾ​ക്കു​ള്ള ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളും ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ഒ​രു​ങ്ങും. യൂ​നി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​ര​ക്ക് നി​ശ്ച​യി​ക്കു​ക. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclescharging
News Summary - posts for charging vehicles
Next Story