Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​ഴി​ക്കോ​ട് ഡി.സി.സി...

കോ​ഴി​ക്കോ​ട് ഡി.സി.സി ഓഫിസിന് മുന്നിൽ പ്രതിഷേധ പോസ്​റ്റർ

text_fields
bookmark_border
congress
cancel

കോ​ഴി​ക്കോ​ട്: കെ. ​പ്ര​വീ​ൺ കു​മാ​റി​നെ ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​ക്കു​ന്ന​തി​നെ​തി​രെ ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സി​ന് സ​മീ​പം പോ​സ്​​റ്റ​റു​ക​ൾ. എം.​കെ. രാ​ഘ​വ​ൻ എം.​പി​ക്കെ​തി​രെ​യും പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ചു. അ​ഴി​മ​തി​ക്കാ​ര​നാ​യ പ്ര​വീ​ണി​നെ ഡി.​സി.​സി പ്ര​സി​ഡ​ൻ​റാ​ക്ക​രു​തെ​ന്ന് പോ​സ്​​റ്റ​റി​ൽ പ​റ​യു​ന്നു.

എം.​കെ. രാ​ഘ​വ​െൻറ നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടെ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്ര​വീ​ൺ കു​മാ​റി​നെ പ്ര​സി​ഡ​ൻ​റാ​ക്കാ​ൻ എം.​കെ. രാ​ഘ​വ​ൻ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ ഒ​രു വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ല​ക്ഷ്യ​മി​ട്ട ഒ​രു കെ.​പി.​സി.​സി ഭാ​ര​വാ​ഹി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് പോ​സ്​​റ്റ​ർ പ​തി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നാ​ൽ ഈ ​നേ​താ​വി​നെ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്കം കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തി‍െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​രു​ന്നു.

അ​തി​നി​ടെ, ഈ​ഴ​വ സ​മു​ദാ​യ​ത്തെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന വി​കാ​ര​മു​യ​ർ​ത്തി ഡി.​സി.​സി​യു​ടെ ത​ല​പ്പ​ത്തെ​ത്താ​ൻ ഒ​രു കെ.​പി.​സി.​സി ഭാ​ര​വാ​ഹി ശ്ര​മം തു​ട​രു​ന്നു​ണ്ട്. അ​വ​സാ​ന പ​ട്ടി​ക​യി​ൽ ഈ​ഴ​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും കോ​ഴി​ക്കോ​ട്ട് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posterDCC office
News Summary - poster in front of DCC office
Next Story