ഗ്യാനേഷ് കുമാറിനെതിരെ ജനകീയ ഇംപീച്ച്മെന്റ് നടത്തി കോഴിക്കോട്ടെ അഭിഭാഷകർ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജനകീയ ഇംപീച്ച്മെന്റ് സംഘടിപ്പിച്ച് കോഴിക്കോട്ടെ അഭിഭാഷകർ. അഡ്വക്കേറ്റ്സ് ഫോർ ഡെമോക്രസി കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിൽ അഭിഭാഷകരും സാമൂഹിക-സാംസ്കാരിക-മനുഷ്യാവകാശ പ്രവർത്തകരും പങ്കെടുത്തു.
പരിപാടിയിൽ അഡ്വ. പി. റിജിലേഷ് ആമുഖപ്രഭാഷണം നടത്തി. അഡ്വ. പ്രദീപൻ കുതിരോട്ട് സ്വാഗതം പറഞ്ഞു. അഡ്വ. സി.വി. കുമാരൻ, അഡ്വ. സാബി ജോസഫ്, അഡ്വ. സി.വി. നൂർജഹാൻ, അഡ്വ. പി. കുമാരൻകുട്ടി, അഡ്വ. ജയദീപ് എം. (കേരള ബാർ കൗൺസിൽ മെമ്പർ), അഡ്വ. എം.പി. ബിനോയ് (ലോയേഴ്സ് കോൺഗ്രസ്), അഡ്വ. പി.സി. നജീബ് (കേരള ലോയേഴ്സ് ഫോറം), അഡ്വ. കെ.എൻ. ജയകുമാർ (ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ), അഡ്വ. പി. ലിവിൻസ് (ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ്), അഡ്വ. റോബിൻസ് തോമസ് (കേരള ലോയേഴ്സ് കോൺഗ്രസ്), അഡ്വ. പി.എം. അജിഷ, അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, അഡ്വ. ആലിക്കോയ കടലുണ്ടി തുടങ്ങിയവർ നേതൃത്വം നൽകി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

