ആർ.എസ്.എസിനെതിരായ പ്രചാരണം പൊലീസ് വിലക്കിയെന്ന് പോപുലര്‍ഫ്രണ്ട്
text_fieldsകോഴിക്കോട്: ആഭ്യന്തരവകുപ്പ് കാണാതെപോയ സംഘ്പരിവാറിന്റെ വിദ്വേഷപ്രചാരണങ്ങള്‍ എന്ന പ്രമേയത്തില്‍ പോപുലര്‍ഫ്രണ്ട് സംഘടിപ്പിച്ച വിഡിയോ പ്രദര്‍ശനപരിപാടി പൊലീസ് തടഞ്ഞത് പ്രതിഷേധാര്‍ഹമാണെന്ന് പോപുലർഫ്രണ്ട് സംസ്ഥാന നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പെരുമ്പാവൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളിലായി ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ യുദ്ധസമാന സന്നാഹങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് പൊലീസ് ഇടപെട്ടത്.
ഇതില്‍ പ്രതിഷേധിച്ച് വിഡിയോ സോഷ്യല്‍ മീഡിയവഴി കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ്, സെക്രട്ടറി സി.എ. റഊഫ് എന്നിവർ പങ്കെടുത്തു.