Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിസംഘങ്ങളെ...

ലഹരിസംഘങ്ങളെ ‘റാഞ്ചിപ്പിടിക്കാൻ’ ആകാശക്കണ്ണുമായ് പൊലീസ്

text_fields
bookmark_border
ലഹരിസംഘങ്ങളെ ‘റാഞ്ചിപ്പിടിക്കാൻ’ ആകാശക്കണ്ണുമായ് പൊലീസ്
cancel
camera_alt

ജി​ല്ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബി.​ഇ.​എം സ്‌​കൂ​ളി​ന് മു​ന്‍വ​ശ​ത്തു​നി​ന്നും ഡ്രോ​ണ്‍ പ​റ​ത്തി​യ​പ്പോ​ള്‍

കോ​ഴി​ക്കോ​ട്: ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​നാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് സി​റ്റി പൊ​ലീ​സ് ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. ന​ഗ​ര​പ​രി​ധി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലും സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

250 ഗ്രാം ​തൂ​ക്ക​മു​ള്ള നാ​നോ മോ​ഡ​ൽ ഡ്രോ​ൺ തെ​ളി​മ​യു​ള്ള ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും ന​ൽ​കും. 120 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​ത്തി​ൽ​നി​ന്നും ആ​കാ​ശ നി​രീ​ക്ഷ​ണം ന​ട​ത്താ​നാ​കു​ന്ന​തി​നാ​ൽ ല​ഹ​രി ഉ​പ​യോ​ഗ, വി​ൽ​പ​ന സം​ഘ​ങ്ങ​ളി​ലേ​ക്ക് പൊ​ലീ​സി​ന് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​കും. ന​ഗ​ര​ത്തി​ലെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളു​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. നി​ർ​മാ​ണം നി​ല​ച്ച കെ​ട്ടി​ട​ങ്ങ​ളി​ൽ ത​ങ്ങു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ഉ​ൾ​പ്പെ​ടെ തെ​ളി​വു​സ​ഹി​തം പി​ടി​കൂ​ടാ​നാ​വു​​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സി​റ്റി പൊ​ലീ​സ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ, ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു, സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി. ക​മീ​ഷ​ണ​ർ എ. ​ഉ​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി.​ജി.​സി.​എ ലൈ​സ​ൻ​സ് ല​ഭി​ച്ച സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, വി​പി​ൻ ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഡ്രോ​ൺ പ​രി​ശോ​ധ​ന നി​യ​ന്ത്രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Policedrug gangsaerial eyes
News Summary - Police with aerial eyes to 'catch' drug gangs
Next Story