Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടിപ്രശ്​നങ്ങൾക്ക്​...

കുട്ടിപ്രശ്​നങ്ങൾക്ക്​ ​ 'ചിരി'ചികിത്സയുമായി​ പൊലീസ്​

text_fields
bookmark_border
കുട്ടിപ്രശ്​നങ്ങൾക്ക്​ ​ ചിരിചികിത്സയുമായി​ പൊലീസ്​
cancel

കോഴിക്കോട്​: കോവിഡ്​ കാലത്ത്​ കുട്ടികളിലുണ്ടായ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസി​െൻറ ​നേതൃത്വത്തിലാരംഭിച്ച കൗൺസലിങ്​ പദ്ധതി 'ചിരി' സൂപ്പർഹിറ്റ്​. സ്​റ്റുഡൻറ്​ പൊലീസ്​ കാഡറ്റ്​ (എസ്​.പി.സി), അവർ റെസ്​പോൺസിബിലിറ്റി ടു ചിൽഡ്രൺ, ശിശു സൗഹൃദ​ പൊലീസ്​ എന്നിവ ചേർന്ന്​ നടപ്പാക്കുന്ന പദ്ധതിയിലേക്ക്​ ഒന്നരമാസത്തിനുള്ളിൽ​ വിവിധ ജില്ലകളിൽനിന്ന്​ വിളിച്ച്​ സേവനം തേടിയത്​ 2500ലേ​െറ പേരാണ്​.

ഒാൺലൈൻ പഠനകാലത്ത്​ സൗഹൃദങ്ങൾ നഷ്​ടമായതും പുറത്തുകളിക്കാൻ പോവാനും മറ്റും കഴിയാത്തതുമാണ്​ പലരും പങ്കുവെച്ചത്​. ഒാൺലൈൻ പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ പല കുട്ടികളുടെയും സ്വഭാവഗുണങ്ങൾ വരെ മാറ്റിമറിച്ചു. സുഹൃത്തിനെ കാണാൻ പോവാൻ അനുവദിച്ചില്ല എന്നതടക്കമുള്ള നിസ്സാര കാര്യങ്ങളുടെ പേരിൽ കോവിഡ്​ കാലത്ത്​ 66 കുട്ടികൾ സംസ്ഥാനത്ത്​ ആത്മഹത്യ ചെയ്​തു.

ഇതെല്ലാം മുൻനിർത്തി സർക്കാർ നിർദേശപ്രകാരമാണ്​ ചിൽഡ്രൻസ്​ ആൻഡ്​ പൊലീസി​െൻറ (കേപ്​) ഭാഗമായി 'ചിരി' ആരംഭിച്ചത്​. െഎ.ജി പി. വിജയനാണ്​ ജൂലൈ 12ന്​ തുടക്കമിട്ട പദ്ധതിയുടെ നോഡൽ ഒാഫിസർ. മാനസിക പ്രയാസമനുഭവിക്കുന്ന ഏതൊരു കുട്ടിക്കും 'ചിരി'യുടെ ഹെൽപ്​ലൈൻ നമ്പറായ 9497900200 എന്ന ഫോണിലേക്ക്​ വിളിക്കാം. തിരുവനന്തപുരത്തെ ഒാഫിസിൽനിന്ന്​​ പ്രാഥമികകാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം ബന്ധപ്പെട്ടവരുടെ ഫോൺ നമ്പർ കുട്ടിയുള്ള ജില്ലയിലെ 'ചിരി' ടീമിന്​ കൈമാറും. ഇതിനായി അസി. കമീഷണർമാരുടെ നേതൃത്വത്തിൽ 19 പൊലീസ്​ ജില്ലകളിലും ടീമിനെ ഒരുക്കിയിട്ടുണ്ട്​.

എസ്​.പി.സിയുടെ ചുമതലക്കാർ, ഡോക്​ടർമാർ, മനഃശാസ്​ത്രജ്ഞന്മാർ, അധ്യാപകർ, പരിശീലനം ലഭിച്ച കാഡറ്റുകൾ എന്നിവരടങ്ങുന്ന സംഘം തമാശയിലൂടെ കുട്ടികളുമായി സംവദിക്കും. പ്രശ്നങ്ങൾക്ക്​ അയവില്ലെങ്കിൽ രക്ഷിതാക്കളെ ബന്ധപ്പെട്ട്​ ചികിത്സ ഉൾപ്പെടെ നിർദേശിക്കും. ഒാരോ ജില്ലയിൽനിന്നും ഇരുന്നൂറോളം കുട്ടികളാണ് 'ചിരി'യുടെ സഹായം തേടിയത്​. വിളിക്കുന്നവരിലേറെയും രക്ഷിതാക്കളാണെന്നും എസ്​.പി.സി അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police'laughter' treatmentchild problems
Next Story