Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് വഴിയൊരുക്കാൻ ആംബുലൻസിന്‍റെ വഴിയടച്ച് പൊലീസ്; പി​ന്നാ​ലെ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border
ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി
ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് വഴിയൊരുക്കാൻ ആംബുലൻസിന്‍റെ വഴിയടച്ച് പൊലീസ്; പി​ന്നാ​ലെ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്
cancel
camera_alt

ഷി​ഹാ​ബ് ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ

മു​ക്കം: ഒ​രു വ​ശ​ത്ത് മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന രോ​ഗി, മ​റു​വ​ശ​ത്ത് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ റോ​ഡി​ൽ ത​ട​ഞ്ഞി​ട്ട വാ​ഹ​ന​ങ്ങ​ൾ. ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ൽ മു​ന്നോ​ട്ടു​പോ​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ പി​ന്നീ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ സം​ഭ​വം വി​വാ​ദ​ത്തി​ൽ. കാ​ര​ശ്ശേ​രി മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​മാ​യ പി.​പി. ഷി​ഹാ​ബി​നെ​തി​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ നീ​തി തേ​ടി ഷി​ഹാ​ബ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ 16നാ​ണ് വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വം. കാ​ര​ശ്ശേ​രി മു​രി​ങ്ങം​പു​റാ​യി​ലെ സ്വ​കാ​ര്യ ക്ര​ഷ​ർ ജീ​വ​ന​ക്കാ​ര​നാ​യ കാ​ഞ്ഞി​ര​മു​ഴി സ്വ​ദേ​ശി ജ​യ​ൻ ന​ടു​ത്തൊ​ടി​ക (61) ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് ത​ല​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ജ​യ​നെ ആ​ദ്യം കെ.​എം.​സി.​ടി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ് തൊ​ണ്ട​യാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തെ​ന്ന് ഷി​ഹാ​ബി​ന്റെ പ​രാ​തി. വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​യി​ട്ടും ആം​ബു​ല​ൻ​സി​ന് യാ​ത്ര തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്നും, രോ​ഗി​യു​ടെ ഗു​രു​ത​രാ​വ​സ്ഥ​യും അ​ടി​യ​ന്ത​ര ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ക​ത​യും പൊ​ലീ​സി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രോ​ഗി​യു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ആം​ബു​ല​ൻ​സ് മു​ന്നോ​ട്ടെ​ടു​ത്ത​താ​യും ഷി​ഹാ​ബ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഷി​ഹാ​ബി​ന് ഫോ​ൺ​വി​ളി​യെ​ത്തി. പൊ​ലീ​സി​ന്റെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ചെ​ന്നാ​രോ​പി​ച്ച് ത​നി​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ​യ​ൻ ന​ടു​ത്തൊ​ടി​ക ദി​വ​സ​ങ്ങ​ളോ​ളം വെ​ന്റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നി​ല​വി​ൽ ആ​ശു​പ​ത്രി​വി​ട്ട അ​ദ്ദേ​ഹം വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു​വെ​ന്ന വി​വ​ര​വും ആം​ബു​ല​ൻ​സ് യാ​ത്ര​ക്കി​ടെ നേ​രി​ട്ട ത​ട​സ്സ​ത്തെ​ക്കു​റി​ച്ചു​ള്ള ഡ്രൈ​വ​റു​ടെ ആ​രോ​പ​ണ​ങ്ങ​ളും സം​ഭ​വ​ത്തി​ന്റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​നാ​ണ് ഷി​ഹാ​ബ് ഒ​രു​ങ്ങു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നും പ​രാ​തി ന​ൽ​കി​യ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​നി ഉ​റ്റു​നോ​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി.​ഐ.​പി സു​ര​ക്ഷ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ്പാ​ക്കു​മ്പോ​ൾ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക്​ പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത യാ​ത്ര ഉ​റ​പ്പാ​ക്കേ​ണ്ട​തി​ല്ലേ​യെ​ന്നാ​ണ് ഉ​യ​രു​ന്ന ചോ​ദ്യം. രോ​ഗി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ത​ട​സ്സ​ങ്ങ​ൾ നേ​രി​ട്ടെ​ന്ന ആ​രോ​പ​ണ​വും പി​ന്നാ​ലെ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത ന​ട​പ​ടി​യും ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police block ambulance route to clear way for Vice President's motorcade
Next Story