Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേ​ര് മ​ര​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ൽ അഞ്ച് കുടുംബങ്ങൾ

text_fields
bookmark_border
ചേ​ര് മ​ര​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ൽ അഞ്ച് കുടുംബങ്ങൾ
cancel

​നാ​ദാ​പു​രം: ശ​രീ​ര​മാ​സ​ക​ലം പ​ഴു​ത്ത വ്ര​ണ​ങ്ങ​ളും അ​സ​ഹ്യ​മാ​യ ചൊ​റി​ച്ചി​ലും നീ​റ്റ​ലു​മാ​യി ന​ര​ക​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് 15 വാ​ർ​ഡ് വ​രി​ക്കോ​ളി​യി​ലെ കു​ടും​ബ​ങ്ങ​ൾ. റ​ഷീ​ദ വ​ണ്ണ​ത്താം ക​ണ്ടി മീ​ത്ത​ൽ റ​ഷീ​ദ, ക​ദീ​ജ തു​ട​ങ്ങി​യ അ​ഞ്ചി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ൽ പെ​ട്ട​വ​രാ​ണ് ഏ​റെ നാ​ളാ​യി അ​പ​ക​ട​കാ​രി​യാ​യ ഈ ​മ​ര​ത്തി​ന്‍റെ ഭീ​ഷ​ണി​യി​ൽ ക​ഴി​യു​ന്ന​ത്. ആ​ൾ താ​മ​സ​മി​ല്ലാ​ത്ത അ​യ​ൽ​പ​ക്ക​ത്തെ പ​റ​മ്പി​ൽ ഇ​വ​രു​ടെ​വീ​ടി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​രു കൂ​റ്റ​ൻ 'ചേ​ര്' മ​ര​മാ​ണ് ദു​രി​ത​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. തൊ​ട്ട​ടു​ത്ത പ​റ​മ്പി​ൽ നി​ൽ​ക്കു​ന്ന ഈ ​വി​ഷ​മ​ര​ത്തി​ൽ നി​ന്ന് ഇ​ല​ക​ളും കാ​യ​ക​ളും ഇ​വ​രു​ടെ വീ​ട്ട് പ​റ​മ്പി​ലേ​ക്കാ​ണ് വീ​ഴു​ന്ന​ത്. ഇ​വ സ​മ്മാ​നി​ക്കു​ന്ന​ത് തീ​വ്ര​മാ​യ ചൊ​റി​യ​ട​ക്ക​മു​ള്ള തൊ​ലി​പ്പു​റ​ത്തെ രോ​ഗ​ങ്ങ​ളാ​ണ്.

മ​രം പൂ​ക്കു​ന്ന ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ഇ​തി​ന്റെ കാ​ഠി​ന്യം വ​ർ​ധി​ക്കും. അ​പ​ക​ട​കാ​രി​യാ​യ ഈ ​മ​രം മു​റി​ച്ചു​മാ​റ്റാ​ൻ സ്ഥ​ല ഉ​ട​മ​യോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യും മ​രം മു​റി​ച്ചു മാ​റ്റാ​ൻ സ​മ​യ പ​രി​ധി ന​ൽ​കി ഉ​ട​മ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​തു വ​രെ ഉ​ട​മ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ര​ത്തി​ന്റെ വി​ഷാം​ശം ഏ​റ്റ് ശ​രീ​ര​മാ​സ​ക​ലം വ്ര​ണ​ങ്ങ​ൾ നി​റ​ഞ്ഞ​അ​വ​സ്ഥ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ള​ട​യ്ക്കു​ള്ള സ്ഥ​ല​വാ​സി​ക​ൾ. എ​ത്ര​യും പെ​ട്ടെ​ന്ന് മ​രം മു​റി​ച്ചു​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് കു​ടും​ബ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poisonous 'Cheru' Tree Causes Severe Skin Infections; Families in Nadapuram Demand Immediate Action
Next Story