Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസ്: മുൻ സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് മാർച്ച്

text_fields
bookmark_border
പോക്സോ കേസ്: മുൻ സി.ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് മാർച്ച്
cancel
camera_alt

വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി അസി. കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച്

കോഴിക്കോട്: തേഞ്ഞിപ്പലം പോക്സോ കേസിൽ ആരോപണവിധേയനായ മുൻ സി.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല കമ്മിറ്റി കോഴിക്കോട് അസി. കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

തേഞ്ഞിപ്പലത്ത് പലതവണ പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ പെൺകുട്ടിയെ മാനസിക പീഡനത്തിനിരയാക്കിയ മുൻ സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് മുബീന വാവാട് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കെയിൽ, ബി.ആർ.സി.എസ് സംസ്ഥാന സെക്രട്ടറി ഷരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, തുളസി അജയേന്ദ്രൻ, ജമീല എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.പി. ജമീല, ബേപ്പൂർ മണ്ഡലം അസി. കൺവീനർ സമീന എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pocso case March demanding action against former CI
Next Story