പോക്സോ കേസ് പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും
text_fieldsഅബ്ദുൽ മിഹ്റാജ്
നാദാപുരം: ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. കേസിലെ പ്രതി കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി അബ്ദുൽ മിഹ്റാജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ദേവൻ കെ. മനോജ് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 16വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2019 ജൂൺ മുതൽ 2024 വരെ ഉള്ള പല ദിവസങ്ങളിലായി അതിജീവിതയുടെ വാടക വീട്ടുകളിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മൊബൈൽ ഫോണിലൂടെ അശ്ലീല വിഡിയോ കാണിക്കുകയും ചെയ്തു. പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർമാരായ പി.ഷമീർ, വിനീത് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 10സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രൊസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

