നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർക്കെതിരെ പോക്സോ കേസ്
text_fieldsവെള്ളിമാട്കുന്ന്: പ്രായപൂർത്തിയാകാത്ത നാടോടി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർക്കെതിരെ പോക്സോ കേസ്. കൊയിലാണ്ടി കോയൻറകത്ത് വളപ്പിൽ ശശീന്ദ്ര കുമാർ (33), ചേവരമ്പലം ചെങ്ങോടി താഴം സന്തോഷ് (52) എന്നിവരെയാണ് ചേവായൂർ എസ്.ഐ എസ്.എസ്. ഷാൻ അറസ്റ്റ് ചെയ്ത്ത്.
തെരുവോര സാധന വിൽപനക്കാരുടെ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ വെള്ളമെടുക്കാൻ പോകുന്നതിനിടെ സന്തോഷിെൻറ വീട്ടിലേക്ക് ഇരുവരും വലിച്ചുകയറ്റുകയായിരുന്നു. പെൺകുട്ടി കരഞ്ഞതിനെ തുടർന്ന് മാതാവ് ഓടിയെത്തുകയും കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സുഹൃത്തായ സന്തോഷിനൊപ്പം ജോലിക്കെത്തിയതാണ് ശശീന്ദ്രകുമാർ. എസ്.ഐ അഭിജിത്ത്, സീനിയർ സി.പി.ഒ രാജീവ് കുമാർ പാലത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

