Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലാസ്റ്റിക് നിരോധനം:...

പ്ലാസ്റ്റിക് നിരോധനം: കോർപറേഷൻ പരിശോധന തുടങ്ങി; മൂന്നു കടകൾക്ക്​ നോട്ടീസ്‌

text_fields
bookmark_border
Plastic ban Corporation starts inspection
cancel
camera_alt

 കോ​ഴി​ക്കോ​ട് ഒ​യാ​സി​സ് കോ​മ്പൗ​ണ്ടി​ലെ ക​ട​ക​ളി​ൽ നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ

Listen to this Article

കോ​ഴി​ക്കോ​ട്‌: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. മൂ​ന്നു​ മേ​ഖ​ല​ക​ളാ​യി തി​രി​ഞ്ഞ്​ മൂ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ, ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ശ​നി​യാ​ഴ്​​ച പാ​ള​യം എം.​പി റോ​ഡ്, ബേ​ബി ബ​സാ​ർ, ഒ​യാ​സി​സ് കോം​പ്ല​ക്സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 45 കി​ലോ​ഗ്രാം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗ്, 49 പാ​ക്ക​റ്റ് ഗ്രോ ​ബാ​ഗ്, 31 പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് കോ​ട്ട​ഡ് പേ​പ്പ​ർ പ്ലേ​റ്റ്, 75 പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് കോ​ട്ട​ഡ് പേ​പ്പ​ർ ഗ്ലാ​സ്, ഒ​മ്പ​ത്​ പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് സ്പൂ​ൺ, ഒ​രു പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് സ്ട്രോ, ​ആ​റ്​ പാ​ക്ക​റ്റ് പ്ലാ​സ്റ്റി​ക് ഗ്ലാ​സ് ലി​ഡ്, 40 പാ​ക്ക​റ്റ് ഗാ​ർ​ബേ​ജ് ബാ​ഗ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ബേ​ബി ബ​സാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഫ്.​എം ട്രേ​ഡേ​ഴ്സ്, നോ​വി ടോ​ട്ട​ൽ പാ​ക്കി​ങ്, ഒ​യാ​സി​സ് കോ​മ്പൗ​ണ്ടി​ലെ ഷാ​ലി​മാ​ർ ഏ​ജ​ൻ​സീ​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ച​ത്.

സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 2016ലെ ​പ്ലാ​സ്റ്റി​ക് വേ​സ്റ്റ് മാ​നേ​ജ്മെൻറ് റൂ​ൾ​സ്, 1986ലെ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം -സെ​ക്ഷ​ൻ 15, കേ​ര​ള മു​നി​സി​പ്പ​ൽ ആ​ക്ട് സെ​ക്ഷ​ൻ -447 എ​ന്നി​വ പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി. ആ​ദ്യ ത​വ​ണ 10,000 രൂ​പ​യും വീ​ണ്ടും കു​റ്റം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം ര​ണ്ടാം ത​വ​ണ 25,000 രൂ​പ​യും മൂ​ന്നാം ത​വ​ണ 50,000 രൂ​പ പി​ഴ​യും സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്ത് പൂ​ട്ടി​ക്കു​ക​യും ചെ​യ്യും.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും ത​ട​യാ​ൻ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ​കെ.​യു. ബി​നി അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​ക്ക്​ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി. ​ഷ​ജി​ൽ കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി.​​കെ. മേ​ഘ​നാ​ഥ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​കെ. മ​നോ​ജ്, കെ.​ടി. ഷാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode corporationPlastic ban
News Summary - Plastic ban: Corporation starts inspection
Next Story