Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ; നന്നാക്കിയ റോഡുകൾ പൊളിച്ച് ജല അതോറിറ്റി

text_fields
bookmark_border
കുഴിയെടുത്താൽ റോഡ് ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കണമെന്നുണ്ടെങ്കിലും ഇത് പാലിക്കാതെ കരാറുകാർ മണ്ണിട്ടുമൂടി പോകുന്നു
കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ; നന്നാക്കിയ റോഡുകൾ പൊളിച്ച് ജല അതോറിറ്റി
cancel
camera_alt

പു​തു​താ​യി പ​ണി​ക​ഴി​ച്ച ക​ല്ലാ​ച്ചി-​വാ​ണി​യൂ​ർ റോ​ഡി​ൽ ജ​ൽ​ജീ​വ​ൻ പ​ദ്ധ​തി​ക്ക് പൈ​പ്പി​ടാ​ൻ റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കു​ന്നു

നാദാപുരം: പൊതുമരാമത്ത് പണിത പുത്തൻ റോഡുകൾ വെട്ടിപ്പൊളിക്കാൻ ജല അതോറിറ്റി. നാദാപുരം മേഖലയിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പിടൽ ജോലിക്കായി നിരവധി റോഡുകളാണ് വെട്ടിപ്പൊളിക്കുന്നത്. അടുത്തകാലത്ത് ടാറിങ് പൂർത്തിയാക്കിയ റോഡുകളും ജൽജീവൻ പദ്ധതിയുടെ പേരിൽ വെട്ടിപ്പൊളിക്കുകയാണ്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം റോഡ് വിഭാഗത്തിന് ഉണ്ടാകുന്നുണ്ടെന്ന് വിമർശനമുണ്ട്.

ഗ്രാമീണ റോഡുകളിൽ മിക്കവയും ഇതേരീതിയിൽ നേരത്തെ തന്നെ കുഴിയെടുക്കലിന് വിധേയമായി തകർന്നിരുന്നു. കുഴിയെടുത്താൽ റോഡ് ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കണമെന്നാണ് ചട്ടം. ഇത് പാലിക്കാതെ കരാറുകാർ മണ്ണിട്ടുമൂടി സ്ഥലംവിടുകയാണ് ചെയ്യുന്നത്. ഇതുമൂലം തകർന്ന റോഡിലെ കുഴിയിൽ ചാടി യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Piping of drinking water system-repaired roads demolished by water authority
Next Story